കൂടുതല്‍ കാലം കിരീടമണിഞ്ഞ ബ്രിട്ടീഷ് രാജകുടുംബാംഗം എലിസബത്ത് രാജ്ഞിക്ക് നവതി.1921 ഏപ്രില്‍ 21ന് ജനിച്ച എലിസബത്ത് അലക്‌സാട്രിയ മേരി , അച്ഛന്‍ ജോര്‍ജ് ആറാമന്റെ മരണത്തെ തുടര്‍ന്ന് 1952 ബെബ്രുവരി 6നാണ് ബ്രിട്ടിന്റെ കിരീടമണിയുന്നത്. ആറ് പതിറ്റാണ്ടു നീണ്ടു നിന്ന ഔദ്യോഗിക ജീവിതത്തിനിടക്ക് പന്ത്രണ്ട് പ്രധാനമന്ത്രിമാരാണ് രാജ്ഞിയുടെ കീഴില്‍ പ്രവര്‍ത്തിച്ചത്.
നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച എലിസബത്ത് രാജ്ഞിയുടെ ഒദ്യോഗിക ജീവിതത്തിലെ ഏറ്റവും ഇരുണ്ട സംഭവമായിരുന്നുമരുമകള്‍ ഡയാന പാരീസില്‍ വെച്ച് വാഹനാപകടത്തില്‍ മരിച്ച സംഭവം. നീണ്ട കാലം രാജ്ഞിയുടെ കമ്മ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ ആയിരുന്ന സിമണ്‍ ലെവിസ് ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു.
ഏറ്റവും കൂടുതല്‍ കാലം കിരീടമണിഞ്ഞ ബ്രിട്ടീഷ് രാജകുടുംബാംഗം എന്ന ബഹുമതിയും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരി എന്നാ സ്ഥാനവും എലിസബത്ത് രാജ്ഞിക്ക് സ്വന്തം. 63 വര്‍ഷം സിംഹാസനത്തിലിരുന്ന വിക്‌ടോറിയ രാജ്ഞിയുടെ റെക്കോര്‍ഡാണ് എലിസബത്ത് രാജ്ഞി മറികടന്നത്.
ബി.സിയുടെ ദ ഗ്രേറ്റ് ബ്രിട്ടീഷ് ബേക് ഓഫ് മത്സരത്തിലെ വിജയി നാദിയ ഹുസൈനാണ് എലിസബത്ത് രാജ്ഞിക്ക് പിറന്നാള്‍ കേക്ക് നിര്‍മിക്കാനുള്ള ചുമതല.ജ്ഞിയുടെ 90-ാം പിറന്നാള്‍ ആഘോഷത്തിന് പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായ കേക്കാണ് നാദിയ നിര്‍മ്മിച്ചത്.. താനൊരുക്കിയ കേക്ക് അവര്‍ രാജ്ഞിക്ക് നേരിട്ട് കൈമാറി
Post Your Comments