KeralaNews

കുടിവെള്ളമില്ല : കാസര്‍ഗോഡില്‍ സര്‍വകലാശാലകള്‍ അടച്ചിട്ടേക്കും

കടുത്ത കുടിവെള്ള ക്ഷാമത്തെതുടര്‍ന്ന് കാസർകോട്ടെ കേന്ദ്ര സർവകലാശാല അടച്ചിട്ടേക്കും.പെരിയയിലെ സർവകലാശാല ആസ്ഥാനത്താണ് കുടിവെള്ളക്ഷാമം. സർവകലാശാലയിലെ മൂന്ന് കുഴൽകിണറുകളിലും വേനല്‍ മൂലം വെള്ളം വറ്റിയിരിക്കുകയാണ്.നിലവിലെ സ്ഥിതിയിൽ എതാനും ആഴ്ചകൾ കൂടി പമ്പിങ് നടത്തിയാൽ കിണറുകൾ വറ്റിവരളുമെന്നാണ് കണക്ക് കൂട്ടല്‍.

അതേ സമയം കുടിവെള്ള പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കരിച്ചേരിപ്പുഴയില്‍ പമ്പ് ഹൗസ് നിര്‍മിച്ച് വെള്ളമെത്തിക്ക്കാനായിരുന്നു ആലോചന.കിണറുകൾ വറ്റിതുടങ്ങിയത് നിർമാണ പ്രവർത്തനങ്ങളുടെ വേഗത കുറച്ചിട്ടുണ്ട്.ഇത് പലയിടങ്ങളിലായി ചിതറി കിടക്കുന്ന സ്ഥാപനങ്ങളെ ഒറ്റകുടക്കീഴിലാക്കാനുള്ള നീക്കങ്ങള്‍ അവതാളത്തിലാക്കുമെന്ന ആശങ്കയിലാണ് സർവകലാശാല അധികൃതർ. ജലഉപയോഗം പരമാവധി കുറച്ച് ജലക്ഷാമം ഒഴിവാക്കാനാണ് സര്‍വകലാശാല അടച്ചിടാം എന്ന തീരുമാനമെടുക്കാന്‍ കാരണം.

shortlink

Post Your Comments


Back to top button