തിരുവനന്തപുരം∙ ആലപ്പുഴ സംസ്ഥാന സമ്മേളത്തിൽ വി.എസ്. അച്യുതാനന്ദനെതിരെ പാസാക്കിയ പ്രമേയം ഇപ്പോഴും നിലനില്ക്കുന്നെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ.വിഎസിനെതിരായ പ്രമേയവും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വവും തമ്മിൽ ബന്ധപ്പെടുത്തേണ്ട കാര്യമില്ല.വിഎസിനെ സ്ഥാനാർഥിയാക്കിയത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാന പ്രകാരമല്ല. പാർട്ടി ഉചിതമായ തീരുമാനം എടുക്കുകയായിരുന്നു ചെയ്തത്.
പാർട്ടി നിലപാടുകൾ ഏതെങ്കിലും ഘട്ടത്തിൽ തള്ളിക്കളയേണ്ടതല്ല. പ്രമേത്തിലെ നിർദേശങ്ങൾ നടപ്പാക്കാത്തതെന്ത് എന്ന ചോദ്യത്തിന്, പാർട്ടി നന്നാകണം എന്ന ആഗ്രഹത്തോടെയല്ലല്ലോ ആ ചോദ്യമെന്ന് പിണറായി മാധ്യമങ്ങളോട് പ്രതികരിച്ചു.മുഖ്യമന്ത്രിയാകാൻ യോഗ്യരായ ഒരുപാടു പേർ പാർട്ടിയിലുണ്ട്.
19നു ശേഷമേ ആരെ വേണമെന്നു തീരുമാനിക്കൂ.പാർട്ടി നൂറിലേറെ സീറ്റിനു ജയിക്കുമെന്നും പിണറായി പറഞ്ഞു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ മദ്യനയം എന്താകണമെന്ന് അപ്പോൾ തീരുമാനിക്കും.മദ്യവിൽപന പൂർണമായി നിരോധിച്ച് അതിന്റെ കെടുതി അടിച്ചേൽപ്പിക്കാൻ ഞങ്ങളില്ലെന്നും വ്യക്തമാക്കി.
Post Your Comments