Kerala

യുഡിഎഫിന്റേത് ‘വ്യാജമദ്യനയ ദുരന്തം’; പരിഹാസവുമായി വിഎസ്

തിരുവനന്തപുരം:യുഡിഎഫിന്റേത് ‘വ്യാജമദ്യനയ ദുരന്തം’ എന്ന പരിഹാസവുമായി വിഎസ് ഫെയ്സ്ബുക്കിൽഉമ്മൻ ചാണ്ടി സർക്കാരിനും യുഡിഎഫിനും രണ്ട് മദ്യനയങ്ങളാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ.ഒന്ന് ഒറിജനൽ മദ്യനയം, രണ്ട് വ്യാജ മദ്യനയം. ഇത് ഏത് ഏപ്പോഴാണ് പുറത്ത് വരുന്നത് എന്ന് ആർക്കും പ്രവചിക്കാനാവില്ല .തരാതരം പോലെയാണ് ഉമ്മൻ ചാണ്ടിയും കൂട്ടരും ഒറിജിനലും വ്യാജനും ഒഴുക്കുന്നതെന്നും വിഎസ് ആരോപിച്ചു. ഫെയ്സ് ബുക്കിലൂടെയായിരുന്നു വി എസിന്റെ ആരോപണം.

എന്താണ് UDF സർക്കാരിന്റെ ഒർജിനൽ മദ്യനയം? പത്ത് വർഷം കൊണ്ട് മദ്യ നിരോധനം ഏർപ്പെടുത്തമെന്നാണ് ആ നയം പറയുന്നത്. എന്നാൽ ഈ ഒർജിനൽ നടപ്പിലാക്കുംമ്പോൾ അത് വ്യാജമായി മാറും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഫൈവ് സ്റ്റാർ ലേബലുള്ള പുതിയ ബാറുകൾ തുറക്കാൻ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. നിലവിൽ തുറന്നിരിക്കുന്ന ബാറുകളെല്ലാം ഫൈവ് സ്റ്റാറാക്കി വന്നാൽ അനുമതി നൽകേണ്ടി വരും. നൽകിയില്ലെങ്കിൽ സ്വാഭാവിക നീതി നടപ്പായില്ല എന്ന് പറഞ്ഞ് കോടതി നിർദ്ദേശം വഴി അവർക്ക് ലൈസൻസ് ലഭ്യമാകും.വസ് fb

ഇതെല്ലാം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും എക്സൈസ് മന്ത്രി ബാബുവിനും, VM സുധീരനും വരെ നല്ലവണ്ണം അറിയാം.
ബാർകോഴ കേസിന് വഴിവച്ച സംഭവങ്ങൾ വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുന്നു . ആകപ്പാടെ നോക്കിയാൽ UDF നയത്തെ “വ്യാജമദ്യനയദുരന്തം” എന്ന് വിശേഷിപ്പിക്കേണ്ടി വരും. ഇതാണ് ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം.

shortlink

Post Your Comments


Back to top button