തിരുവനന്തപുരം:ഇന്ത്യയെ അഭിമാനാര്ഹാമായ ഉയരത്തിലേക്ക് നയിക്കുന്ന പുനരുപയോഗ ബഹിരാകാശ വിമാനത്തിന്റെ (റീ യൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ – ടെക്നോളജി ഡെമോണ്സ്ട്രേഷന്: ആര്.എല്‍.വി ടി.ഡി) പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. വിമാനത്തെ ബഹിരാകാശത്തേക്ക് എത്തിക്കാന്‍ സഹായിക്കുന്ന ബൂസ്റ്റര്‍ റോക്കറ്റുകളും വിമാനത്തിന്റെ നിയന്ത്രണ സംവിധാനങ്ങളും കൂട്ടിയോജിപ്പിച്ച് പരീക്ഷണങ്ങള്‍ നടത്തിയതായി ആര്.എല്‍.വി ടി.ഡി പ്രോജക്ട് ഡയറക്ടര്‍ ഡോ. ശ്യാം മോഹന്‍ അറിയിച്ചു.
താപം, സമ്മര്‍ദ്ദം, വേഗം തുടങ്ങിയവ അറിയാന്‍ ആയിരത്തോളം സെന്‍സറുകള്‍ വിമാനത്തിലുണ്ട്. ഇവയുടെ പരീക്ഷണവും നടക്കും. ഡിജിറ്റല്‍ ഓട്ടോ പൈലറ്റാണ് പരീക്ഷണ വിക്ഷേപണത്തില്‍ വിമാനത്തെ നിയന്ത്രിക്കുക. ശബ്ദത്തിന്റെ അഞ്ച് മടങ്ങ് വേഗതയിലാണ് സഞ്ചരിക്കുക. സാങ്കേതിക വിദ്യകള്‍ അതിനൂതനമായതിനാല് ഐ.എസ്.ആര്.ഒ അഭിമുഖീകരിക്കുന്ന ഏറ്റവും സങ്കീര്‍ണമായ പരീക്ഷണ വിക്ഷേപണമാണ് ആര്.എല്‍.വി ടി.ഡിയെന്ന് ശ്യാം മോഹന്‍ പറഞ്ഞു.അടുത്ത മാസം തന്നെ പരീക്ഷണ വിക്ഷേപണം നടത്താനാകുമെന്നാണ് സൂചന.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്നാകും വിക്ഷേപണം. ബംഗാള്‍ ഉള്‍ക്കടലില്‍ തിരിച്ചിറക്കുകയും ചെയ്യും. ബഹിരാകാശ ദൗത്യങ്ങളുടെ ചെലവ് ഗണ്യമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുനരുപയോഗിക്കാന്‍ കഴിയുന്ന ബഹിരാകാശ വിമാനം വികസിപ്പിച്ചെടുത്തത്.
Post Your Comments