ചെന്നൈ: തമിഴ്നാട്ടില്‍ ദളിതര്‍ക്കായി ആരംഭിച്ച ചാനലില്‍ ദളിതരായി ആരുമില്ല. ദളിത് വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള വെളിച്ചം ടി.വി എന്ന് പേരിട്ട ചാനല്‍ വിടുതലൈ ചിരുതലൈ കച്ചിയുടെ നേതൃത്വത്തിലാണ് ആരംഭിച്ചത്. ഏപ്രില്‍ 14ന് അംബേദ്കര്‍ ജയന്തി ദിനത്തില്‍ ചാനല്‍ സംപ്രേക്ഷണം ആരംഭിച്ച ചാനലിന്റെ മേധാവി മുന്‍ ലോക്സഭാംഗം തോള് തിരുമലവനാണ്.
വിടുതലൈ ചിരുതലൈ കച്ചിയുടെ വാര്‍ത്തകളും ചാനലില്‍ നല്‍കുമെങ്കിലും ചാനല്‍ നിഷ്പക്ഷ സ്വഭാവം സൂക്ഷിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി. രവികുമാര്‍ പറഞ്ഞു. ആറ് ന്യൂസ് ബുള്ളറ്റിനുകളും എന്റര്ടെയ്ന്മെന്റ് പരിപാടികളുമാണ് ചാനല്‍ സംപ്രേക്ഷണം ചെയ്യുക.
Post Your Comments