India

കോഹിനൂര്‍ തിരിച്ചു പിടിക്കാന്‍ നടപടി എടുത്തേക്കും

ന്യൂഡല്‍ഹി: കോഹിനൂര്‍ രത്നം ബ്രിട്ടന്‍ ഇന്ത്യയില്‍ നിന്നു മോഷ്ടിച്ചതോ പിടിച്ചെടുത്തതോ അല്ലെന്നും അതുകൊണ്ടുതന്നെ അതു തിരികെ വേണമെന്ന് അവകാശപ്പെടാന്‍ കഴിയില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ മാറ്റുന്നു. ലോ ഓഫീസറിന്‍റെ പ്രസ്താവന സര്‍ക്കാരിന്റെ നിലപാട് ആയിരുന്നില്ലെനും കേന്ദ്രം വ്യക്തമാക്കി . കോഹിനൂര്‍ രത്നം ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് മഹാരാജാ രഞ്ജിത് സിങ് സമ്മാനിച്ചതാണെന്നും അത് ഇംഗ്ലണ്ട് കൈവശം വെക്കട്ടെയെന്നുമായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. കൊഹിനൂര്‍ രത്നം തിരികെ തരുന്ന പ്രശ്നമില്ലെന്ന് 2013ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 20 കോടി ഡോളര്‍ വിലമതിക്കുന്ന 105 കാരറ്റ് വജ്രമായ കോഹിനൂര്‍ 1850ല്‍ വിക്ടോറിയ രാജ്ഞി കൈവശപ്പെടുത്തിയിരുന്നു.

ഇന്ത്യയുടെ വിലമതിക്കുന്ന വസ്തുക്കള്‍ തിരികെ പിടിക്കണമെന്നാവശ്യപെട്ട് ഓള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ബ്രിട്ടീഷുകാരുടെ പക്കലുള്ള രത്നവും ടിപ്പു സുല്‍ത്താന്‍റെ വാളും മോതിരവും തിരിച്ചു വാങ്ങണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിനു ശേഷം ജര്‍മ്മനിയില്‍ നിന്നും ദുര്‍ഗ ദേവിയുടെ പ്രതിമ,കാനഡയില്‍ നിന്ന് 900 വര്‍ഷം പഴക്കമുള്ള പാരറ്റ് ലേഡി, ആസ്ട്രേലിയന്‍ ആര്‍ട്ട്‌ ഗാലറിയില്‍ നിന്നും ഹിന്ദു ദേവന്മാരുടെ പ്രാചീന പ്രതിമകൾ എന്നിവ തിരിച്ചു കൊണ്ടുവന്നിരുന്നു.

shortlink

Post Your Comments


Back to top button