ന്യുഡല്‍ഹി: ഇന്‍ക്രെഡിബിള്‍ ഇന്ത്യ പരസ്യ പ്രചരണത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി അമിതാഭ് ബച്ചനെ ഒഴിവാക്കി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. .ബോളിവുഡില്‍ നിന്ന് ഹോളിവുഡ് വരെ എത്തി നില്ക്കുന്ന പ്രിയങ്ക ചോപ്ര അന്താരാഷ്ട്ര തലത്തില്‍ പരിചിതയായ താരമാണ്. പ്രിയങ്കയുടെ അന്താരാഷ്ട്ര പ്രശസ്തി കൂടുതല്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് കേന്ദ്രം.
അസഹിഷ്ണുത വിവാദത്തില്‍ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് അമീര്‍ ഖാനെ ഒഴിവാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ബച്ചനെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചത്.പനാമ പേപ്പേഴ്സ് പുറത്തുവിട്ട കള്ളപ്പണക്കാരുടെ പട്ടികയില്‍ ബിഗ് ബിയുടെ പേര് ഉള്‍പ്പെട്ടതോടെ അദ്ദേഹത്തെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
Post Your Comments