പാലക്കാട്: വിക്ടോറിയ കോളേജിലെ പ്രിൻസിപ്പൽ വിരമിക്കുന്ന ദിവസം കോളേജിലെ ഓഫീസിനു സമീപം പ്രതീകാത്മക കുഴിമാടം നിർമ്മിച്ച് റീത്ത് വെച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.സംഭവത്തെ കുറിച്ച് രണ്ടാഴ്ചക്കുള്ളിൽ റിപ്പോര്ട്ട് നൽകാൻ ജില്ലാ പോലീസ് മേധാവി,കോളേജ് വിദ്യാഭ്യാസ ഡയരക്ടർ എന്നിവർക്ക് കമ്മീഷൻ അംഗം കെ മോഹൻ കുമാർ നിർദ്ദേശം നൽകി. മലപ്പുറം സ്വദേശി കെ വി പ്രസന്നകുമാർ നല്കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
വിരമിക്കുന്ന പ്രിൻസിപ്പാളിനെ മനപ്പൂർവ്വം അവഹേളിക്കാനാണ് ഇത്തരം ഒരു കുഴിമാടം ഒരുക്കിയതെന്നും സംഭവത്തിൽ കൊളെജിനകത്തും പുറത്തും ഉള്ളവർക്ക് പങ്കുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.പരാതിയിൽ പറയുന്ന മറ്റു കാര്യങ്ങൾ, “ഒരു വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഇരയാണ് 25 വർഷം അദ്ധ്യാപികയും പിന്നീട് കോളേജ് പ്രിൻസിപ്പലുമായ ടി എൻ സരസു,തങ്ങളുടെ താല്പര്യങ്ങൾക്ക് വഴങ്ങാത്തവരെ കായികമായി നേരിടുന്നതാണ് ഇവരുടെ രീതി.” പ്രിൻസിപ്പൽ നല്കിയ പരാതിയിന്മേൽ നിസാര കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസേടുത്തതെന്നും പരാതിയിൽ ആരോപിക്കുന്നു.
കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും. സംഭവത്തിൽ പോലീസ് 4 എസ് എഫ് ഐക്കാരെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു.
Post Your Comments