തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ എതിര്‍പ്പുകള്‍ മറികടന്ന് മെത്രാൻ കായല നികത്താൻ അനുമതി കൊടുത്തത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചീഫ് സെക്രട്ടറി ജിജി തോംസണുമെന്നു രേഖകൾ.യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കുവേണ്ടി കായല്‍ നികത്താന്‍ അനുമതി നല്‍കിയത് റവന്യൂ വകുപ്പിന്റെ എതിർപ്പുകൾ മറി കടന്നാണ്.നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം മെത്രാന് കായല്‍ പദ്ധതിക്ക് അംഗീകാരം നല്‍കാനാവില്ല എന്ന്റവന്യൂ വകുപ്പ് സെക്രട്ടറി വിശ്വാസ് മേത്ത അറിയിച്ചിരുന്നു.
ജില്ലാ കളക്ടര്‍ കമ്പനിക്ക് അനുകൂലമായ നിലപാടാണ് എടുത്തതെന്നും റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എതിര്‍പ്പുകളെ അവഗണിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചീഫ് സെക്രട്ടറി ജിജി തോംസണും അനുവാദം നല്‍കിയതായാണ് മന്ത്രിസഭാ രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്.ന്ത്രിസഭായോഗത്തിലെ കുറിപ്പുകളിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്ന രേഖകൾ ഉള്ളത്.
Post Your Comments