പഴക്കം കൊണ്ടും, പ്രൗഡികൊണ്ടും, താന്ത്രിക ക്രിയകളുടെ നിഷ്ഘർഷതകൊണ്ടും നിത്യ നിദാനങ്ങളിൽ അന്യൂനമായ ചിട്ടകൾ കൊണ്ടും പ്രസിദ്ധമാണ് കോഴികോട്ടെ പുരാതനമായ തളിമഹാക്ഷേത്രം.പരശുരാമപ്രതിഷ്ഠിതമായ നാലു തളികളിൽ ഒന്നാമത്തെ തളിക്ഷേത്രമാണ് കോഴിക്കോട് തളിക്ഷേത്രം. മലബാറിന്‍റെ പ്രതാപൈശ്വര്യങ്ങള്‍ക്ക് നിധനംയിരുന്ന വള്ളുവനടും കോഴിക്കോടും .അതിന്‍റെ അധിപന്മാരുടെ ആരാധനാ മൂര്‍ത്തികളായിരുന്നു തിരുമാന്ധാംകുന്നിലമ്മയും,തളി മഹേശ്വരനും.തളിമഹാ ക്ഷേത്രം ഇന്നും കോഴിക്കോട് സാമൂതിരി രാജാ വംശത്തിന്റെ ആരാധനാലയമായി പരിലസിക്കുന്നു. കോഴിക്കോട് ആസ്ഥാനമാക്കി നാട് വാണ രാജാവാണ് സാമുതിരി.സാമൂതിരി കോവിലകം ഇവിടെ മാനാഞ്ചിറക്കടുത്താണ് ..ഇവിടെ ശ്രീകോവിലില്‍ പ്രധാനമൂര്‍ത്തിയായ ശിവന്‍ കിഴക്കോട്ട് ദര്‍ശനമേകുന്നു.പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ (തളി ശിവക്ഷേത്രം, കോഴിക്കോട്, കടുത്തുരുത്തി തളി മഹാദേവക്ഷേത്രം, കീഴ്ത്തളി മഹാദേവക്ഷേത്രം കൊടുങ്ങല്ലൂർ, തളികോട്ട മഹാദേവക്ഷേത്രം, കോട്ടയം) ഒരു തളിയാണ് ഈ ക്ഷേത്രം..ദ്വാപരയുഗത്തിന്‍റെ അന്ത്യഘട്ടത്തില്‍ പരശുരാമന്‍ തപസ്സു ചെയ്തതിന്റെ ഫലമായി ഉമ മഹേശ്വരന്‍ ജ്യോതി രൂപത്തില്‍ പ്രത്യക്ഷപെട്ടു.ആ ജ്യോതിസ്സ് ജ്യോതിര്‍ ലിംഗമായി പരിണമിക്കുകയും, ‘പരശുരാമന്‍’ പ്രതിഷ്ടിക്കുകയും ചെയ്തു….അതെ ശിവലിംഗമാണ് ഇപ്പോഴും ഇവിടെ ആരാധിക്കപ്പെടുന്നത് ..ആയിരത്ത ഞ്ഞുറോളം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇത് പണി കഴിപ്പിച്ചതെന്നു കണക്കാക്കപെടുന്നു.
ഐതിഹ്യമനുസരിച്ച് കേരളത്തിലെ പല ക്ഷേത്രങ്ങളുടെയും നിർമ്മാതാവായ പരശുരാമൻ ഇവിടെ ശിവനെ ആരാധിച്ചിരുന്നു. ജന്മിവൈരങ്ങളും ശാപങ്ങളും ശാപമോക്ഷങ്ങളും ഈ ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങളുടെ ഭാഗമാണ്. ക്ഷേത്രത്തിന്റെ പ്രതാപകാലത്ത് ഈ ക്ഷേത്രം 7 ദിവസം നീണ്ടുനിന്ന രേവതി പട്ടത്താനം എന്ന തർക്ക സദസ്സ് നടത്തിയിരുന്നു.രേവതീ പട്ടത്താനം എന്ന പണ്ഡിതസദസ്സും അതിൽ പ്രശോഭിച്ചിരുന്ന പതിനെട്ടരകവികൾ ഭാരത ചരിത്രത്തിലെ ഒരു സുപ്രധാന കണ്ണിയായി നിലകൊണ്ടിരുന്നു. ഇവിടെത്തെ പണ്ഡിത പരീക്ഷയും വളരെ പ്രസിദ്ധമായിരുന്നു.ഈ പട്ടത്താനത്തിൽ നിന്നാണ് സാമൂതിരി കോവിലകത്തെയും ഈ ക്ഷേത്രത്തിന്റെയും തന്ത്രിയായ ചേന്നാസ് നമ്പൂതിരിക്ക് ഇന്നുള്ള തന്ത്രസമുച്ചയം എന്ന ഗ്രന്ഥം തയ്യാറാക്കാൻ സാധിച്ചത്. ഈ ഗ്രന്ഥം തളിമഹാദേവന്റെയും സാമൂതിരി രാജാവിന്റെയും, പട്ടത്താനത്തിന്റെയും മഹത്വവും സംഭാവനയും ഏതുകാലത്തും എടുത്തു കാണിക്കുന്നു.
സാമൂതിരി രാജാവ് തളിയില്‍ വച്ച് നടത്തുന്ന രേവതിപട്ടത്താനം എന്ന വേദ പണ്ഡിതസദസ്സ് ചരിത്ര പ്രസിദ്ധമാണ്.തുലാം മാസത്തിലെ രേവതിനാളില്‍ ആരംഭിച്ച് ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ഈ സദസില്‍ സാംസ്കാരിക സാഹിത്യ പ്രതിഭകളെ ക്ഷേണിച്ചുവരുത്തി അവരുടെ കഴിവുകളെ പരസ്യമായി പ്രകടിപ്പിക്കുവാന്‍ അവസരമോരുക്കികൊടുക്കുന്നു .അതില്‍ മികവ് തെളിയിക്കുന്നവര്‍ക്ക് ‘പട്ട’ സ്ഥാനം (ഭട്ട സ്ഥാനം=പട്ടത്താനം) കല്‍പ്പിച്ചു ദാനം നല്‍കി ആദരിക്കുന്നു..ഇപ്പോള്‍ രണ്ടു ദിവസമാണ്’ രേവതി നാളില്‍ പ്രത്യേക പൂജ നടക്കും .വേദ പണ്ഡിതന്‍മാരെ ആദരിക്കുന്ന ചടങ്ങും ക്ഷേത്രത്തിലുണ്ട്..രേവതി പട്ടത്താനത്തിൽ പ്രശോഭിച്ചിരുന്ന പതിനെട്ടര കവികൾ പ്രസിദ്ധമാണ്.ടിപ്പു സുൽത്താൻ, ഹൈദരലി എന്നിവരുടെ ആക്രമണങ്ങളിൽ ഈ ക്ഷേത്രത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചു. ഈ ആക്രമണങ്ങൾക്കു ശേഷം ക്ഷേത്രം 18-ആം നൂറ്റാണ്ടിൽ പുനരുദ്ധരിച്ചു. ഇന്നത്തെ ക്ഷേത്രത്തിന്റെ നിർമ്മിതി മാനവിക്രമൻ എന്ന സാമൂതിരിയുടെ കാലത്തേതാണ്.
ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി പല ഐതിഹ്യങ്ങളും ഉണ്ട്. ഇവിടുത്തെ ഗണപതിയെ പ്രതിഷ്ഠിച്ചത് നാറാണത്തു ഭ്രാന്തൻ ആണെന്നാണ് ഐതിഹ്യം. ജന്മിവൈരങ്ങളും ശാപങ്ങളും ശാപമോക്ഷങ്ങളും ഈ ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങളുടെ ഭാഗമാണ്. ക്ഷേത്രത്തിന്റെ പ്രതാപകാലത്ത് ഈ ക്ഷേത്രം 7 ദിവസം നീണ്ടുനിന്ന രേവതി പട്ടത്താനം എന്ന തർക്ക സദസ്സ് നടത്തിയിരുന്നു. മലയാളം തുലാം മാസത്തിലായിരുന്നു ഈ മഹാമഹം നടന്നിരുന്നത്. പണ്ഡിതശ്രേഷ്ഠന്മാർക്ക് ഈ സമയത്ത് വിരുന്നുകളും സമ്മാനങ്ങളും നൽകിയിരുന്നു. നാരായണീയത്തിന്റെ രചയിതാവായ മേൽപ്പത്തൂർ നാരായണ ഭട്ടതിരി ഈ ഉത്സവത്തിൽ സമ്മാനങ്ങൾക്കും ബഹുമതികൾക്കും പാത്രമായിട്ടുണ്ട്.8 ദിവസം നീണ്ടുനിൽക്കുന്ന ക്ഷേത്ര തിരുവുത്സവം മേടമാസത്തിലാണ് നടത്തുന്നത്. വിഷുസംക്രമദിനത്തിൽ ഉത്സവത്തിന് കൊടിയേറി എട്ടുദിവസം നീണ്ടുനില്ക്കുന്നതാണ് ഇവിടത്തെ ഉത്സവം. അങ്കുരാദി ഉത്സവമാണ് ഇവിടെയും നടത്തപ്പെടുന്നത്. ഉത്സവത്തിന് ഒരാഴ്ച മുമ്പ് മുളയിട്ടുകൊണ്ട് ശുദ്ധിക്രിയകൾ തുടങ്ങുന്നു.
വിഷുസംക്രമദിവസം വൈകീട്ട് രണ്ട് കൊടിമരങ്ങളിലും കൊടിയേറ്റം നടത്തുന്നു. തുടർന്നുള്ള എട്ടുദിവസം ക്ഷേത്രപരിസരം വിവിധതരം താന്ത്രികച്ചടങ്ങുകളും ചെണ്ടമേളവും പഞ്ചവാദ്യവും കലാപരിപാടികളും കൊണ്ട് നിറഞ്ഞിരിയ്ക്കും. ക്ഷേത്രത്തിന് സമീപമുള്ള സാമൂതിരി ഗുരുവായൂരപ്പൻ ഹാളിലും പ്രത്യേകം നിർമ്മിച്ച സ്റ്റേജിലുമാണ് കലാപരിപാടികൾ നടത്തുക. അഞ്ചാം ദിവസം ശിവക്ഷേത്രത്തിലും ആറാം ദിവസം ശ്രീകൃഷ്ണക്ഷേത്രത്തിലും ഉത്സവബലി നടത്തുന്നു. ഏഴാം ദിവസം രാത്രി പള്ളിവേട്ടയ്ക്ക് പുറപ്പെടുന്ന ഭഗവാന്മാർ തിരിച്ചെഴുന്നള്ളിയശേഷം മണ്ഡപത്തിൽ പള്ളിക്കുറുപ്പ് കൊള്ളുന്നു. പിറ്റേന്ന് രാവിലെ വളരെ വൈകിയാണ് ഇരുവരും ഉണരുക. അന്ന് വൈകീട്ട് അഞ്ചുമണിയോടെ കൊടിയിറക്കി ആറാട്ടിനു പുറപ്പെടുന്ന ഭഗവാന്മാർ നഗരപ്രദക്ഷിണം കഴിഞ്ഞുവന്ന് രാത്രി ഒമ്പതുമണിയോടെ ക്ഷേത്രക്കുളത്തിൽ ആറാടുന്നു. തുടർന്ന് തിരിച്ചെഴുന്നള്ളുന്ന ഭഗവാന്മാരെ ജനങ്ങൾ നിറപറയും വിളക്കും നൽകി സ്വീകരിയ്ക്കുന്നു. ക്ഷേത്രത്തിൽ തിരിച്ചെത്തിക്കഴിഞ്ഞാൽ ഏഴുതവണ ഭഗവാന്മാർ സ്വന്തം ശ്രീകോവിലുകളെ വലം വയ്ക്കുന്നു. തുടർന്ന് ഇരുവരും ശ്രീകോവിലിലേയ്ക്ക് പ്രവേശിയ്ക്കുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു.
Post Your Comments