പുറ്റിങ്ങല്‍ അപകടം ഉണ്ടാവുന്നതിനു മുന്‍പ് ദേവ പ്രശ്നത്തിലും അതല്ലാതെ പല അശുഭ ലക്ഷണങ്ങളും കണ്ടിരുന്നതായി നാട്ടുകാര്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ഇതിനു തെളിവായി അവര്‍ സാക്ഷ്യപ്പെടുത്തുന്നു.പുറ്റിങ്ങല്‍ ക്ഷേത്രഭാരവാഹികള്‍ എല്ലാവരും രക്ഷപ്പെട്ടത് അത്ഭുതാവഹം എന്ന് കോടതി പോലും അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും ശ്രീകോവിലിനു ഒരു പോറല്‍ പോലും ഏല്‍ക്കാത്തതും, ദേവസ്വം ഓഫീസ് പൂര്‍ണ്ണമായി തകര്‍ന്നിട്ടും ക്ഷേത്ര ഭാരവാഹികള്‍ക്ക് അപകടം സംഭവിക്കാത്തതും അത്ഭുതമായി അവശേഷിക്കുന്നു.
ആറു മാസം മുമ്പ് നടന്ന ദേവപ്രശ്നത്തിൽ പറഞ്ഞിരുന്നു അമ്പലത്തിൽ നടക്കുന്ന പലതിലും അമ്മ കുപിതയായിരുന്നുവെന്നും, അമ്പലത്തിൽ പല കേസുകലും ഉണ്ടായിരുന്നു അത് പിൻവലിക്കണം എന്നും അത് പുറ്റിങ്ങല്‍ അമ്മയ്ക്ക് എതിരെ കേസ് കൊടുക്കുന്നതിനു തുല്യമാണെന്നും, അമ്പലത്തിലെ ബാല ശാസ്താവിന്റെ പ്രതിഷ്ഠ ഉണ്ടെങ്കിലും അത് ബാല ശാസ്താവ് അല്ല പുറ്റിങ്ങൾ അമ്മയുടെ ഭർത്താവിന്റെ സ്ഥാനം ആണെന്നും അതുകൊണ്ടു തന്നെ ചുറ്റുമതിലിന് പുറത്തുള്ള ഈ പ്രതിഷ്ഠ ചുറ്റുമതിലിന് അകത്ത് ആക്കണം എന്നും ,പുറ്റിങ്ങൾ അമ്മയെ കണ്ടെത്തിയ പുറ്റ് വളരുന്ന സ്ഥലത്തു പുറ്റിനെ വളരാൻ അനുവദിക്കുന്ന രീതിയിൽ പണികഴിക്കണം എന്നും, ക്ഷേത്ര പരിസരവാസികള്‍ പൊതുവേ പൊക്കം കുറഞ്ഞവർ ആണെന്ന് ഒരു വിശ്വാസം ഉണ്ട് . പണ്ടുമുതലേ അതുകൊണ്ടു തന്നെ ആ പരിസരവാസികൾ അമ്പലത്തിനു പുറത്ത് നിന്ന് നോക്കിയാലും അമ്മയെ കാണാൻ കഴിയുന്ന രീതിയിൽ ചുറ്റുമതിൽ പണിയണം എന്നും , ഇതിനു പരിഹാരം കണ്ടില്ല എങ്കിൽ ഇവിടെ വൻ ദുരന്തം നടക്കാൻ സാധ്യത ഉണ്ടെന്നും കൂട്ട മരണവും രക്തപ്രളയവും ഉണ്ടാകുമെന്നും തെളിഞ്ഞിരുന്നു.
ദേവ പ്രശ്നത്തിന് ശേഷം പരിഹാരങ്ങൾ കുറച്ചൊക്കെ ചെയ്തെങ്കിലും ഏഴാം ഉത്സവ ദിവസമായ അശ്വതി മുതൽ പല ദുസൂചനകളും ഉണ്ടായി.. തിടമ്പേറ്റിയ ഗുരുവായ്യൂർ നന്തൻ അമ്പലത്തിൽ കേറാൻ തയ്യാറായില്ല..അമ്മയുടെ തിടമ്പ് രണ്ടു തവണ നിലത്തു വീണു. നെടുംകുതിര മറിയാൻ വന്നു. ഭരണിയുടെ അന്ന് വെളുപ്പിന് പൂജയ്ക്കായി മേൽശാന്തി നട തുറക്കാൻ വന്നപ്പോൾ താക്കോൽ കാണാതായി. ശേഷം മേൽശാന്തി ബോധം കെട്ടു വീഴുകയും ചെയ്തു. കമ്പം തുടങ്ങിയപ്പോൾ തന്നെ 2 അപകടങ്ങൾ ഉണ്ടായി. ഇതൊക്കെ ഒരു ദുരന്തത്തിനു മുമ്പുള്ള സൂചനകൾ ആയിരുന്നുവെന്നാണ് വിശ്വാസികള്‍ കരുതുന്നത്.
Post Your Comments