ടോക്ക്യോ: ജപ്പാനില്‍ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ അപൂര്‍വയിനം സ്രാവിനെ കണ്ടെത്തി. അത്യപൂര്‍വമായ മെഗാമൗത്ത് ഷാര്‍ക് ആണ് ഇവരുടെ വലയില്‍ കുടുങ്ങിയത്. അഞ്ചു മീറ്റര്‍ നീളവും ടണ്‍ കണക്കിന് ഭാരവുമുള്ളതാണ് ഈ സ്രാവ്. ജപ്പാനിലെ ഒവാസെ തുറമുഖത്തിന് മൈലുകള്‍ക്ക് അകലെ നിന്നാണ് ഈ സ്രാവിനെ പിടികൂടിയത്.
കണ്ടാല്‍ ഭീകരനെന്ന് തോന്നിക്കുന്ന മെഗാമൗത്ത് ഷാര്‍കിന്റെ ഭക്ഷണക്രമം മറ്റു സ്രാവുകളെക്കാള്‍ വ്യത്യസ്തമാണ് . വലിയ വായ് തുറന്നുപിടിച്ച് നീന്തിയാണ് ഭക്ഷണം പിടിച്ചെടുക്കുന്നത്. ഇവയുടെ ഈ പ്രത്യേകതയാണ് മെഗാമൗത്ത് എന്ന പേരിനും കാരണം.
മത്സ്യസമ്പത്തില്‍ വളരെ അപൂര്‍വ്വമായ ഇവയില്‍ 60 എണ്ണത്തെ മാത്രമാണ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. തീരത്ത് എത്തിച്ച ഈ സ്രാവിനെ ഒരു മീന്‍ കച്ചവടക്കാരന് മോഹവില കൊടുത്തു വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments