Kerala

പൊള്ളലേറ്റവര്‍ക്ക് ധനസഹായവുമായി ഇന്‍ഫോസിസ് ഫൗണ്ടേഷന്‍

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ സഹായഹസ്തം. നാല് വെന്റിലേറ്ററുകള്‍, പൊള്ളലേറ്റവര്‍ക്ക് കിടക്കാനുള്ള 15 ആല്‍ഫാബെഡുകള്‍, 3 ലക്ഷം രൂപയുടെ പൊള്ളല്‍ചികിത്സാ മരുന്നുകള്‍, 500 ബെഡ് ഷീറ്റുകള്‍ എന്നിവയാണ് ഇന്‍ഫോസിസ് ലഭ്യമാക്കിയത്. 35 ലക്ഷം രൂപ വിലവരുന്ന ഇവ, ഇന്‍ഫോസിസിന്റെ കേരളാ ഡവലപ്‌മെന്റ് മേധാവി സുനില്‍ ജോസ്, തിങ്കളാഴ്ച ഉച്ചയ്ക്ക് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ. മോഹന്‍ദാസിന് കൈമാറി.

ചടങ്ങില്‍ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ പ്രതിനിധി പ്രമോദ് എസ്. കുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എം.എസ്. സുല്‍ഫിക്കര്‍, ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. രാജ്‌മോഹന്‍, ക്ലിനിക്കല്‍ ഫാര്‍മസി വിഭാഗം മേധാവി ബി. അജിത്, സ്റ്റോര്‍ സൂപ്രണ്ട് സെന്‍ല കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

മെഡിക്കല്‍ കോളേജില്‍, പ്രധാന റോഡിന്റെ ഇരുവശങ്ങളിലുമായുള്ള പഴയ ആശുപത്രിബ്ലോക്കിനെയും പുതിയ ഒ.പി. ബ്ലോക്കിനെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട്, 5 കോടി രൂപ ചെലവില്‍ കോറിഡോര്‍ നിര്‍മ്മിക്കുന്നതും ഇന്‍ഫോസിസ് ഫൗണ്ടേഷനാണ്. മേയ് അവസാനത്തോടെ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button