Kerala

ഗൗരിയമ്മയ്ക്ക് മനംമാറ്റം

ആലപ്പുഴ: ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കെ.ആര്‍ ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെ.എസ്.എസ് പിന്‍മാറി. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നിയെ പിന്തുണയ്ക്കാനും ജെ.എസ്.എസ് തീരുമാനിച്ചു. മത്സരത്തില്‍ നിന്നു പിന്‍മാറിയ സാഹചര്യത്തില്‍ ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കാന്‍ ജെ.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ഗൗരിയമ്മ നിര്‍ദ്ദേശവും നല്‍കി.

ഇടത് മുന്നണി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ആറ് മണ്ഡലങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ഗൗരിയമ്മ തീരുമാനിച്ചിരുന്നത്. ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന സെന്ററില്‍ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഗൗരിയമ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇടതു മുന്നണയില്‍ നിന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്നും സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് മത്സരിക്കാനുള്ള തീരുമാനം ഗൗരിയമ്മ പിന്‍വലിച്ചത്.

shortlink

Post Your Comments


Back to top button