India

ഇന്ത്യയില്‍ സ്ത്രീകുറ്റവാളികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

 

മുംബൈ: നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം കുറ്റകൃത്യങ്ങളില്‍ പിടിയിലാകുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു. ഇങ്ങനെ പിടിയിലാകുന്ന സ്ത്രീകളുടെ എണ്ണം 23.1 ശതമാനമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2014ല്‍ മാത്രം 3,834 സ്ത്രീകളാണ് വിവിധ കേസുകളില്‍ അറസ്റ്റിലായിട്ടുള്ളത്. എന്നാല്‍ കേസുകളില്‍ പെടുന്ന പുരുഷന്മാര്‍ 22.9 ശതമാനം മാത്രമാണ്.

2012 മുതല്‍ 2014 വരെ സിറ്റി പോലീസ് 9487 സ്ത്രീകളെയും 1,02,080 പുരുഷന്മാരെയുമാണ് വിവിധ കേസുകളില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ സ്ത്രീകളും മോഷണം, കലഹമുണ്ടാക്കല്‍, ചീറ്റിങ്ങ്, തട്ടിക്കൊണ്ടുപോകല്‍, കയ്യേറ്റം, വീട്ടില്‍ കയറി മോഷണം, എന്നിവയ്ക്കാണ് അറസ്റ്റിലായിട്ടുള്ളത്. പുരുഷന്മാര്‍, മോഷണം, വേദനാജനകമായ വിധത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കുക, ഭവനഭേദനം, കവര്‍ച്ച എന്നിവയ്ക്കാണ് അറസ്റ്റിലായിരിക്കുന്നത്.സ്ത്രീ കുറ്റവാളികളില്‍ കൂടുതലും മഹാരാഷ്ട്രയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.പുരുഷനും സ്ത്രീയും വിവിധ തരത്തിലുള്ള മാനസിക സമ്മര്‍ദ്ദങ്ങളാണ് അനുഭവിക്കുന്നത്.ഇത് പലരിലും പല വിധത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാക്കും. ഇതാണ് ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നതിന് പിന്നിലെ പ്രധാന കാരണമെന്ന് വിദഗ്ദര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button