കണ്ണിനു കുളിര്‍മയേകുന്ന ശാന്തമായ അതിമനോഹരമായ ഒരു തടാകം. സൂക്ഷിച്ചു നോക്കിയാല്‍ മനുഷ്യനിര്‍മിതം എന്ന് തോന്നാത്ത ഒരു തുരങ്കം.പോര്‍ച്ചുഗീസില്‍ ആറുപതിറ്റാണ്ടുകൾക്കു മുൻപ് വെള്ളത്തിനു നടുവിൽ വൃത്താകൃതിയിൽ നിർമ്മിക്കപ്പെട്ട ഒരു അണക്കെട്ടാണ് അവിശ്വസനീയമായ ഈ കാഴ്ച്ച ഒരുക്കുന്നത്. 1955 ല്‍ നിര്‍മിക്കപ്പെട്ട ഈ അണക്കെട്ട് 2014 വരെ ഒരു രഹസ്യം ആയിരുന്നു.
പാറക്കൂട്ടങ്ങളും ചെറുചെടികളും ഒക്കെയായി പ്രകൃതി തന്നെ സൃഷ്ടിച്ചത് എന്ന് തോന്നും വിധമാണ് ഈ അണക്കെട്ടിന്‍റെ നിര്‍മാണം. ഭൂമിക്കടിയിലേക്ക് തുറന്നു കിടക്കുന്നതിനാലാകണം നരകത്തിലെ കിണര്‍ എന്നാണ് ഇതിനു നല്‍കിയിരിക്കുന്ന പേര്. റൈബെയ്റ ഡാസ് നേവ്സ് എന്ന നദിയിൽ നിന്നും ലാഗ്വ കോംപ്രിഡ അണക്കെട്ടിലേക്ക് വെള്ളം എത്തിക്കുന്നതിന് വേണ്ടിയാണ് അണക്കെട്ട് നിര്‍മിച്ചത്.48 മീറ്റർ വ്യാസമുള്ള അണക്കെട്ടിൽ നിന്നും 1519 മീറ്റർ നീളമുള്ള തുരങ്കത്തിലൂടെയാണ് ലാഗ്വ കോംപ്രിഡയിലേക്ക് ജലം എടുക്കുന്നത്.പ്രകൃതിയുമായി ചേർന്നു നിൽക്കുന്നു എന്നത് തന്നയാണ് ഈ അണക്കെട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത.മനുഷ്യനു എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ഈ ഭുപ്രദേശത്ത് പതിറ്റാണ്ടുകൾക്ക് മുൻപ് ഇത്ര മനോഹരമായ ഈ അണക്കെട്ട് എങ്ങനെ നിര്‍മിച്ചു എന്നത് അത്ഭുതകരമായ ഒരു കാര്യം തന്നെയാണ്.
Post Your Comments