India

സൈന്യത്തിന് നേരെ വീണ്ടും കല്ലേറ്

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ജനക്കൂട്ടം വീണ്ടും സൈന്യത്തിന് നേരെ കല്ലേറ് നടത്തി. സ്കൂള്‍ വിട്ടു വരികയായിരുന്ന പെണ്‍കുട്ടിയെ പീഡനത്തിനിരയായ സംഭവത്തില്‍ ഏതാനും ദിവസമായി മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു.

അഞ്ചു ദിവസമായി തുടര്‍ന്നുവന്ന സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നതോടെ ഇവിടുത്ത കര്‍ഫ്യൂ പിന്‍വലിച്ചിരുന്നു. ഇന്നു രാവിലെയോടെ കാഷ്മീരിലെ ഇന്റര്‍നെറ്റ് നിയന്ത്രണവും പിന്‍വലിച്ചു. ഇതിനു പിന്നാലെയാണ് ജനങ്ങള്‍ വീണ്ടും സൈന്യത്തിനു നേരേ കല്ലെറിഞ്ഞത്. ഇതോടെ വീണ്ടും കാശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കേണ്ടി വന്നിരിക്കുകയാണ്.

shortlink

Post Your Comments


Back to top button