India

മല്യയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

ന്യൂഡൽഹി: മദ്യവ്യവസായി വിജയ് മല്യയ്ക്കെതിരെ മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യ കേസുകൾ പരിഗണിക്കുന്ന കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചു. എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ ആവശ്യപ്രകാരമാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

വായപയെടുത്തതിൽ 430 കോടി രൂപ വിദേശത്ത് വസ്തുക്കൾ വാങ്ങാൻ മല്യ വകമാറ്റി ചെലവഴിച്ചെന്ന എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ റിപ്പോർട്ടിനെതിരെ കിങ്ഫിഷർ നൽകിയ ഹർജി കോടതി തള്ളി. മല്യയുടെ പാസ്പോർട്ട് സർക്കാർ റദ്ധാക്കിയതിന് പിന്നാലെയുണ്ടായ ജാമ്യമില്ലാ വാറണ്ട് മല്യയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. നിലവിൽ ബ്രിട്ടനിലുള്ള മല്യ ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് നൽകിയ നിർദേശം തള്ളിയിരുന്നു. തുടർച്ചയായ മൂന്ന് തവണയും മല്യ ഹാജാരാകാതിരുന്നതോടെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് പാസ്പോർട്ട് റദ്ധാക്കുന്നതിലേക്കും, ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുന്നതിനും നടപടി സ്വീകരിച്ചത്.

shortlink

Post Your Comments


Back to top button