Uncategorized

കല്ക്കരി ഇറക്കുമതി നിർത്തുന്നതിലൂടെ കിട്ടുന്നലാഭത്തെ പറ്റി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

“ഇന്ത്യൻ കമ്പനികൾ ധാരാളം കൽകരി താപസംബന്ധിയായ ആവശ്യങ്ങൾക്ക് വേണ്ടി ഇറക്കുമതി ചെയ്തിരുന്നു അടുത്ത 3 വർഷങ്ങൾക്കുള്ളിൽ ഈ കല്ക്കരി ഇറക്കുമതി പൂർണമായും നിർത്തുവാൻ ഞങ്ങളാഗ്രഹിക്കുന്നു.ഇപ്പോൾ തന്നെ 28,000 കോടി രൂപയായി ഈ ഇറക്കുമതിയെ കുറയ്ക്കാൻ നമുക്ക് സാധിച്ചു. അങ്ങനെ, 40,000 കോടി രൂപ ലഭിക്കുവാനാണ്‌ നമ്മുടെ പ്ലാൻ” ഗോയൽ പറഞ്ഞു

കൽക്കരി ഇറക്കുമതിയും ഗതാഗതവും സംബന്ധിച്ച് ഇന്ത്യൻ കപ്പൽകമ്പനികളുമായി ഉടമ്പടിയിൽ എർപ്പെട്ടതായും ഗോയൽ പറഞ്ഞു.“ഇന്ത്യ ക്കാർക്ക് കപ്പലുകൾ വാങ്ങി ഈ മേഖലയിൽ മുതൽമുടക്കുവാനുള്ള സമയം ആയിരിക്കുന്നു. ഇന്ത്യൻ കപ്പൽ കമ്പനികളുമായി ദീര്ഘകാല ഉടമ്പടികളിൽ ഏർപ്പെടുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. എന്ത് കൊണ്ട് നമുക്ക് ദീർഘകാല ഉടമ്പടി ആയ്ക്കൂടാ ?” അദ്ദേഹം ചോദിച്ചു

വൻതോതിലുള്ള അതിവേഗ ഗതാഗതസൗകര്യവും, സ്കിൽ ഡെവലപ്പ്മെന്റും ഒത്തുചേർന്നു ചരക്കു ഗതാഗതവും, ടൂറിസവും വളരുന്നതിനനുസൃതമായ രീതിയിൽ തുറമുഖവികസനവും, ഉൾനാടൻ ജലഗതാഗത സൗകര്യ വികസനവുമാണ് ഈ സർക്കാർ ലക്ഷ്യമാക്കുന്നത്. മുൻപ് 4 ദേശീയ ജലഗതാഗത മാർഗ്ഗങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ നാം 106 പുതിയ പാതകൾ കണ്ടുവെച്ച് കഴിഞ്ഞു. ഇന്ത്യൻ ജല ഗതാഗത തീരദേശ നാവിക സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി പീയുഷ് ഗോയൽ

പ്രവർത്തനരീതി ആണ് ഏതൊരു പ്രോജെക്ടിന്റെയും വിധി നിർണ്ണയിക്കുന്നത്. ഈ വസ്തുത കണക്കിലെടുത്തു സർക്കാർ തീരദേശ നാവിക, ഉൾനാടൻ ജലഗതാഗതതിനായി നിര്‍മ്മാണച്ചെലവിനോടു താരതമ്യപ്പെടുത്തുന്പോള്‍ ഗുണകരമായ ഒരു മോഡൽ വികസിപ്പിച്ചിരിക്കുന്നു. ജലഗതാഗതം പരിസ്ഥിതി അനുകൂലം ആണെന്നതിനാൽ അവ രാഷ്ട്രത്തിന്റെ കാർബൺ ഫുട് പ്രിന്റ്‌ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഗോയൽ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button