India

ഇരുപത്തിയൊന്നു വയസ്സിനിടെ നാല് വിവാഹം ; യുവാവ് പിടിയില്‍

ഹൈദരാബാദ്: ഇരുപത്തിയൊന്നു വയസ്സിനിടെ നാല് വിവാഹം കഴിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഹൈദരാബാദിലെ ഷെയ്ക്പേട്ട് ഏരിയയിലെ പാരാമൗണ്ട് കോളനിയിലെ യാസീര്‍ അഹമ്മദ് ആണ് അറസ്റ്റിലായത്. ബിസിനസുകാരനാണെന്ന് പെണ്‍വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു യുവാവ് നാലാം വിവാഹം ചെയ്തത്.ഈ പെണ്‍കുട്ടിയില്‍ നിന്നും സ്ത്രീധനമായി സ്വര്‍ണവും വാങ്ങിയിരുന്നു. യാസിറിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതി രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് ഇതിനുമുമ്പ് യുവാവ് മൂന്നു വിവാഹം കഴിച്ചതായി കണ്ടെത്തിയത്.

വിവാഹത്തിനുശേഷം ഒരു വാടകവീടെടുത്ത് പെണ്‍കുട്ടിയോടൊപ്പം താമസിക്കുകയായിരുന്നു. വാടക വീട്ടില്‍ നിന്നും പുറത്തുപോകാന്‍ പെണ്‍കുട്ടിയെ അനുവദിച്ചിരുന്നില്ല. യാസിര്‍ പുറത്ത്പോയ സമയത്ത് വീട്ടില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.പോലീസ് പിന്നീട് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ച്‌ യുവതിയെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. സ്വര്‍ണവും പണവും വാങ്ങി വിവാഹം ചെയ്തശേഷം അവ തട്ടിയെടുക്കുകയായിരുന്നു യാസിറിന്‍റെ രീതിയെന്ന് പോലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button