ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന അഞ്ച് ബൈക്കുകളുടെ പട്ടികയില്‍ ബൈക്കുകളുടെ രാജാവായ റോയല്‍ എന്‍ഫീല്‍ഡും. വില്‍പ്പനയില്‍ 50 ശതമാനത്തിലധികം വര്‍ധന രേഖപ്പെടുത്തിയാണ് എന്‍ഫീല്‍ഡ് ഇത്തവണ പട്ടികയില്‍ ഇടം നേടിയത്.ബജാജ്, ഹീറോ, ഹോണ്ട, ടി വി എസ് എന്നിവയാണ് എന്‍ഫീല്‍ഡിന് മുന്നില്‍. 2015 – 16 സാമ്പത്തിക വര്‍ഷത്തില്‍ 4,98,791എന്‍ഫീല്‍ഡ് ബൈക്കുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3,24,055 ബൈക്കുകള്‍ മാത്രമാണ് എന്‍ഫീല്‍ഡ് വിറ്റഴിച്ചത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായാണ് എന്‍ഫീല്‍ഡ് ബൈക്കുകളുടെ വില്‍പ്പന വര്‍ധിക്കാന്‍ തുടങ്ങിയത്. 2008 ല്‍ ചെന്നൈ ഒറഗഡത്ത് പുതിയ പ്ലാന്റ് സ്ഥാപിച്ചത്തിനു ശേഷം നിര്‍മ്മാണം ഒന്‍പത് ലക്ഷം യൂണിറ്റുകളായി വര്‍ധിപ്പിച്ചിരുന്നു. എന്‍ഫീല്‍ഡ് അഞ്ചാം സ്ഥാനത്തെത്തിയതോടെ യമഹ ആറാം സ്ഥാനത്തായി.
ക്ലാസിക് 350 ആണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ബൈക്ക്. 410 സി സി അഡ്വഞ്ചര്‍ ടൂറര്‍ ബൈക്ക് ഹിമാലയന്‍ അടുത്തിടെ വിപണിയില്‍ എത്തിച്ചിരുന്നു. അമേരിക്കയും, യു കെയും അടക്കമുള്ള 50 ഓളം രാജ്യങ്ങളിലേക്ക് ബൈക്കുകള്‍ കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്.
Post Your Comments