ടോക്കിയോ: ജപ്പാനില്‍ കഴിഞ്ഞ ദിവസം രൂക്ഷമായ നാശനഷ്ടമുണ്ടാക്കിയ ഭൂകമ്പത്തിന് പിന്നാലെ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ഭൂകമ്പം തകര്‍ത്ത കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടുത്തി. അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ ഉറങ്ങിക്കിടക്കുന്ന നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് വേണ്ടിയുള്ള തെരച്ചിലിനിടയിലാണ് കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിനെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി ജപ്പനിലുണ്ടായ ഭൂകമ്പത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും 800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഭൂകമ്പത്തെ തുടര്‍ന്ന് ചരിത്രാവശിഷ്ടമായ കുമാമോട്ടോ കൊട്ടാരവും തകര്‍ന്നു. വെള്ളിയാഴ്ച മുതല്‍ ഇവിടേയ്ക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്.
Post Your Comments