ഓരോ ദിവസം ചെല്ലുന്തോറും വേനല്‍ച്ചൂടിന്റെ കാഠിന്യം കൂടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നതും ഈ കാലഘട്ടത്തിലാണ്. നിര്‍ജ്ജലീകരണം പലപ്പോഴും മരണത്തിനു വരെ കാരണമാകുന്നു. അതുകൊണ്ട് തന്നെ വേനലിനെ പ്രതിരോധിയ്ക്കാനുള്ള മുന്‍കരുതലുകള്‍ എന്തൊക്കെയെന്ന് നോക്കാം.
കടുത്ത ചൂട് ശരീരത്തില്‍ നിര്‍ജ്ജലീകരണത്തിന് കാരണമാകും. അതുകൊണ്ട് തന്നെ ചൂട് കൂടുന്ന 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് വെയിലേല്‍ക്കുന്ന ജോലികളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
സാധാരണ സമയങ്ങളില്‍ കുടിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം വേനല്‍ക്കാലങ്ങളില്‍ കുടിയ്ക്കാന്‍ ശ്രദ്ധിക്കണം. നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അത് മരണത്തിന് വരെ കാരണമാകാം.
കഴിവതും വഴിവക്കിലെ ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വഴിവക്കിലെ പാനീയങ്ങളും ശീതള പാനീയങ്ങളും കഴിവതും ഒഴിവാക്കുക.
തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. അല്ലെങ്കില്‍ ഇത് ടൈഫോയ്ഡ്, വയറിളക്കം, കോളറ എന്നിവയ്ക്ക് കാരണമാകും.
ദിവസവും രണ്ട് നേരമെങ്കിലും കുളിയ്ക്കാന്‍ ശ്രമിക്കുക. മാത്രമല്ല കുളിയ്ക്കാനുപയോഗിക്കുന്ന വെള്ളവും ശുദ്ധമാണെന്ന് തീര്‍ച്ചപ്പെടുത്തണം.
കാലാവസ്ഥക്കനുയോജ്യമായ രീതിയില്‍ വസ്ത്രധാരണം നടത്താന്‍ ശ്രദ്ധിക്കുക.
വ്യക്തി ശുചിത്വം പാലിച്ചാല്‍ തന്നെ വേനല്‍ക്കാല രോഗങ്ങളില്‍ നിന്ന് രക്ഷ നേടാം.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം മാലിന്യത്തില്‍ നിന്നുണ്ടാകുന്ന രോഗങ്ങള്‍ നമ്മുടെ ആയുസ്സെടുക്കാന്‍ പോന്നവയായിരിക്കും.
Post Your Comments