സൗദി അറേബ്യയിലെ ജുബൈലില്‍ സ്വകാര്യ കമ്പനിയിലെ തീപിടുത്തത്തില്‍ മൂന്ന് മലയാളികളുള്‍പ്പെടെ 12 തൊഴിലാളികള്‍ മരിക്കുകയും 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
പതിവ് അറ്റകുറ്റപ്പണിക്കിടെ റിയാക്ടറില്‍ തീ പിടിച്ച് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. ഫാക്ടറിയിലെ ചൂളയില്‍ ജോലി ചെയ്തിരുന്ന 30 പേരാണ് അപകടത്തില്‍പ്പെട്ടത്.
മരിച്ചവരില്‍ 9 പേര് ഇന്ത്യക്കാരും 3 ഫിലിപ്പീനികളുമാണുള്ളത്. 6 പേരുടെ നില അതീവ ഗുരുതരമാണ്. തൊടുപുഴ സ്വദേശി വിന്‍സെന്റ്, കോട്ടയം സ്വദേശികളായ ബെന്നി വര്‍ഗീസ്, ഡാനിയല്‍ എന്നിവരാണു മരിച്ച മലയാളികള്‍. മുഹമ്മദ് അഷ്റഫ്, ഇബ്രാഹിം, ലിജോണ്‍, കാര്‍ത്തിക് എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍. രാവിലെ 11.40 ഓടെയാണ് അപകടം സംഭവിച്ചത്.
Post Your Comments