ലഖ്‌നൗ: അംബേദ്കര്‍ ജന്മവാര്‍ഷികച്ചടങ്ങില്‍ ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് ബി.എസ്.പി. നേതാവ് മായാവതി.മേല്‍ജാതിയില്‍പ്പെട്ട ഭൂമിഹാര്‍ വിഭാഗക്കാരാനായ കനയ്യ ദളിത് വിരുദ്ധനാണെന്ന് ലഖ്‌നൗവില്‍ കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ മായാവതി കുറ്റപ്പെടുത്തി.
‘അയാളുടെ പിന്നാലെ പോകരുത്. ദളിതരെ തെറ്റിദ്ധരിപ്പിക്കുകയാണ് കനയ്യ. ഇടതുപക്ഷത്തിന്റെ ൈകയിലെ പാവയാണ് അയാള്‍’– അവര്‍ കുറ്റപ്പെടുത്തി.പ്രസ്താവനയ്‌ക്കെതിരെ കനയ്യയുടെ അമ്മ മീനാദേവിയും അച്ഛന്‍ ജയ്ശങ്കര്‍ സിങ്ങും രംഗത്തുവന്നു. ”ഞങ്ങളുടെ മകന്‍ ദുര്‍ബലരുടെ നേരെയുള്ള അനീതിക്കും അടിച്ചമര്‍ത്തലിനും എതിരെയാണ് പോരാടുന്നത്.അവനെ ദളിത് വിരുദ്ധനെന്ന് മുദ്രകുത്തുന്നതെങ്ങനെയാണ്.
ദളിതര്‍ക്കുവേണ്ടി സംസാരിക്കാന്‍ ദളിതനാവണമെന്നില്ല’-അവര്‍ പറഞ്ഞു. മായാവതിയെപ്പോലൊരു ദേശീയനേതാവില്‍നിന്ന് ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് കനയ്യയുെട സഹോദരന്‍ പ്രിൻസ് കുമാർ പറഞ്ഞു.
Post Your Comments