India

ഓണ്‍ലൈനില്‍ വാങ്ങിയ ഭക്ഷണത്തില്‍ ഗര്‍ഭനിരോധന ഉറ

ജംഷഡ്പൂര്‍: ഓണ്‍ലൈന്‍ ഭക്ഷണ വ്യാപാര സൈറ്റായ ഗ്രേവികാര്‍ട്ട് ഡോട്ട് കോം വഴി വാങ്ങിയ ഭക്ഷണത്തില്‍ ഗര്‍ഭനിരോധന ഉറ. ടാറ്റ സ്റ്റീല്‍ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥ ദോശ ഹട്ടില്‍ നിന്നും വാങ്ങിയ ചില്ലി പനീറി ഉറ കിട്ടിയത്. ഗ്രേവികാര്‍ട്ട് ഡോട്ട് കോമിന്റെ ഡെലിവറി ബോയിയാണ് ഭക്ഷണവുമായി എത്തിയത്. പാക്കറ്റ് തുറന്നുനോക്കിയപ്പോള്‍ തന്നെ ഉറ കണ്ട് ഡെലിവറി ബോയ്‌യോട് പറഞ്ഞെങ്കിലും അയാള്‍ ഭക്ഷണം തിരിച്ചെടുക്കാന്‍ തയ്യാറായില്ല.

അതേസമയം, യുവതിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി പരാതിക്കാരി മനപൂര്‍വം ഭക്ഷണത്തില്‍ ഗര്‍ഭനിരോധന ഉറ ഇടുകയായിരുന്നെന്നും ഹോട്ടല്‍ ഉടമ സുദീപ് ദത്ത ആരോപിച്ചു.

shortlink

Post Your Comments


Back to top button