ന്യുഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെ മദ്യം നല്‍കി മയക്കിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു. മധ്യ ഡല്‍ഹിയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.ഫ്‌ളാറ്റില്‍ പൂട്ടിയിട്ട ശേഷം മദ്യം നല്‍കിയ മയക്കി സുഹൃത്തും മറ്റൊരാളും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
താന്‍ മുംബൈയില്‍ ജോലി ചെയ്യുമ്പോഴാണ് പ്രതിയുമായി ഫെയ്‌സ്ബുക്കിലൂടെ പരിചയത്തിലായതെന്ന് യുവതി പറഞ്ഞു. ചാറ്റിംഗിലൂടെ സൗഹൃദത്തിലായ ഇരുവരും ഫോണിലൂടെയും ബന്ധപ്പെട്ടു തുടങ്ങി. തുടര്‍ന്ന് യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവാവ് അവരോട് ഡല്‍ഹിയിലേക്ക് മടങ്ങി വരാനും ചെലവുകള്‍ താന്‍ വഹിച്ചു കൊള്ളാമെന്നും വാഗ്ദാനം ചെയ്തു. തുടര്‍ന്ന് യുവാവിന്റെ അഭ്യര്‍ത്ഥന പ്രകാരം അടുത്തിടെ യുവതി ഡല്‍ഹിയിലേക്ക് താമസം മാറ്റി. ഡല്‍ഹിയിലെ സഫ്ദര്‍ഗഞ്ചില്‍ മറ്റൊരു യുവതിക്കൊപ്പം ഇവര്‍ താമസിച്ചു വരികയായിരുന്നു. വിവാഹക്കാര്യം സംസാരിക്കുന്നതിന് വ്യാഴാഴ്ച വൈകിട്ട് കാമുകന്‍റെ ഫ്‌ളാറ്റില്‍ എത്തിയപ്പോഴാണ് ഇയാളും സുഹൃത്തും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തത്.
Post Your Comments