India

ബാബാ രാംദേവിന്റെ ദേശി നെയ്യും പ്രതിക്കൂട്ടില്‍

ന്യൂഡല്‍ഹി: യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ കമ്പനി പുറത്തിറക്കുന്ന പശുവിന്‍ നെയ്യിലും മായമെന്ന് റിപ്പോര്‍ട്ട്. പതഞ്ജലിയുടെ നെയ്യില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നുണ്ടെന്നാണ് സാമ്പിള്‍ പരിശോധനയില്‍ നിന്നു വ്യക്തമായത്. നെയ്യില്‍ ഫംഗസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലക്നോ സ്വദേശിയായ യോഗേഷ് മിശ്ര എന്നയാളാണ് പതഞ്ജലിക്കെതിരെ പരാതിയുമായി രംഗത്തുവന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നെയ്യില്‍ കളര്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയത്. പരിശോധനാ ഫലത്തിന്റെ വിശദ റിപ്പോര്‍ട്ട് ഭക്ഷ്യസുരക്ഷാ മേധാവിക്ക് കൈമാറിയതായി അധികൃതര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button