ന്യൂഡല്‍ഹി: കഴിഞ്ഞ ആഗസ്റ്റില്‍ ട്രേഡ് യൂണിയനുകള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരെന്നു കേന്ദ്രം. രേഖാമൂലം നല്കിയ ഉറപ്പുകള്‍ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍സെക്രട്ടറി ന്രിപെന്ദ്ര മിശ്ര നേതാക്കളെ അറിയിച്ചു.തൊഴില്‍ പരിഷ്കരണം നടപ്പാക്കുന്നതിനുമുമ്പ് ട്രേഡ് യൂണിയനുകളുമായി കൂടിയാലോചിക്കും എന്ന് അദ്ദേഹം പറഞ്ഞു.
ആഗസ്റ്റില്‍ ട്രേഡ് യൂണിയനുകളുടെ അവകാശപത്രികയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ പത്താവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. അവയില്‍ ബോണസ് ഭേദഗതി മാത്രമേ നടപ്പാക്കാന്‍ കഴിഞ്ഞുള്ളൂ. മിനിമം വേജസ് , തൊഴിലാളി യൂണിയനുകളുടെ തുടങ്ങി ബാക്കി ആവശ്യങ്ങളില്‍ ഉടന്‍ തീരുമാനം ഉണ്ടാകണമെന്ന് മിശ്ര ആവശ്യപെട്ടു.തൊഴില്‍ നിയമപരിഷ്കരണങ്ങള്‍, പ്രതിസന്ധി നേരിടുന്നതും പൂട്ടിയതുമായ പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയെ കുറിച്ചും ചര്‍ച്ച നടന്നു
Post Your Comments