മഹാരാഷ്ട്ര:മഹാരാഷ്ട്ര നാസിക്കിലെ ത്രയംബകേശ്വര്‍ ക്ഷേത്രത്തിലും സ്ത്രീകള്‍ക്ക് ആരാധന നടത്താന്‍ ക്ഷേത്രട്രസ്റ്റ് അനുമതി നല്‍കി.സംസ്ഥാനത്തെ പ്രമുഖ ശിവക്ഷേത്രമാണ് ത്രയംബകേശ്വര്‍. ദിവസവും അരമണിക്കൂര്‍നേരം ശ്രീകോവിലില്‍ പ്രവേശിച്ച് ആരാധന നടത്താനാണ് അനുമതി. എന്നാല്‍, ഈറനണിഞ്ഞുമാത്രമേ പ്രവേശിക്കാവൂ എന്ന ട്രസ്റ്റിന്റെ നിബന്ധന വിവാദത്തിനിടയാക്കിയിട്ടുണ്ട്.
നേരത്തേ അഹമ്മദ്‌നഗറിലെ ശനി ശിംഘ്‌നാപുര്‍ ക്ഷേത്രത്തിലും കോലാപുര്‍ മഹാലക്ഷ്മി ക്ഷേത്രത്തിലും സ്ത്രീപ്രവേശനത്തിന് അനുമതിനല്‍കിയിരുന്നു. ഈ ക്ഷേത്രങ്ങളില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന വിലക്ക് വ്യാപകപ്രതിഷേധത്തെത്തുടര്‍ന്നാണ് നീക്കിയത്. ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയാണ് ഇതിനു വേണ്ടി പ്രവര്‍ത്തിച്ചത്.
Post Your Comments