മെക്സിക്കോസിറ്റി: റസ്റ്റോറന്റിലെ ടേബിള്‍ മറയാക്കി തന്റെ നാല് വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് മെക്സിക്കോയില്‍ പിടിയിലായി. യുവാന്‍ വിസന്‍റെ ഹെര്‍ണാണ്ടസ് ലിയോണ്‍ എന്ന 48 കാരനാണ് കുറ്റവാളി.മറ്റുള്ളവരോട് സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് പിതാവ് ഈ കൊടു ക്രൂരത അനുവര്‍ത്തിച്ചത്. റസ്റ്റോറന്റിലെ വെയ്റ്റ്റസ് ഇതിന്റെ വീഡിയോ പകര്‍ത്തുകയും ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ സംഗതി വന്‍ കോളിളക്കം സൃഷ്ടിക്കുകയായിരുന്നു.ദൃശ്യം പരിശോധിച്ച പോലീസ് ഇത് തെളിവാക്കി കുറ്റവാളിയെ പിടികൂടുകയുമായിരുന്നു.
ടേബിളിന് കീഴില്‍ മടിയില്‍ ഇരുത്തി പിതാവ് മകളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യം ഇതിനകം വൈറലായി മാറിയിട്ടുണ്ട്. താലോലിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് കുട്ടിയെ സ്പര്‍ശിക്കുന്നത്. കുഞ്ഞിനെ കളിപ്പിക്കുന്നത് പോലെ ആയിരുന്നതിനാല്‍ അധികം ആള്‍ക്കാര് ശ്രദ്ധിക്കുന്നുമില്ല.സംഭവം പെട്ടെന്ന് തന്നെ വ്യാപകശ്രദ്ധ ക്ഷണിക്കുകയും ഇയാള്‍ക്ക് വേണ്ടി വ്യാപക തെരച്ചിലിലേക്ക് ഇത് എത്തുകയും ചെയ്തു. തുടര്‍ന്ന് ഇന്‍റര്‍നെറ്റിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഗ്രൂപ്പായ അനോണിമസ് ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. മെക്സിക്കോ സിറ്റിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ഇയാളെ പോലീസ് ഒരു ബസില്‍ നിന്നുമാണ് കണ്ടെത്തിയത്. ടബാസ്കോയില്‍ കുട്ടികളെ പീഡിപ്പിക്കുന്ന കുറ്റത്തിന് 20 വര്‍ഷത്തെ തടവാണ് ശിക്ഷയായി നല്‍കാറ്.
Post Your Comments