Health & Fitness

പകര്‍ച്ചവ്യാധി പരത്തുന്ന കടുവാശലഭം

കോഴിക്കോട്:  കടുവാ ശലഭം (ടൈഗര്‍ മോത്ത്) ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയവയ്ക്കു സമാനമായ രോഗം പരത്തുന്നതായി മിംസ് റിസര്‍ച് ഫൗണ്ടേഷനില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. കടുവാ നിശാശലഭം പൊഴിക്കുന്ന ശല്‍ക്കങ്ങളും സ്രവങ്ങളുമാണ് രോഗം പരത്തുന്നത്. ഇവ മനുഷ്യരുടെ ത്വക്കുമായി സമ്പര്‍ക്കമുണ്ടാകുകയോ ശ്വസിക്കുകയോ ചെയ്താല്‍ ശരീരം മുഴുവന്‍ ചൊറിച്ചിലും തടിപ്പും ഉണ്ടാകുകയും ഗുരുതര രോഗാവസ്ഥയിലേക്കു നീങ്ങുകയും ചെയ്യും.

2008 ല്‍ ആരംഭിച്ച ഗവേഷണമാണ് ഫലപ്രാപ്തിയിലെത്തിയിരിക്കുന്നതെന്നു മിംസ് റിസര്‍ച്ച്‌ ഫൗണ്ടേഷനിലെ വൈദ്യശാസ്ത്ര ഗവേഷകന്‍ ഡോ. പി.ജെ.വില്‍സ് പറഞ്ഞു.പനി, കുളിര്, തലവേദന, ഛര്‍ദി, അതിസാരം, സന്ധിവേദന, രക്തത്തില്‍ പ്ലേറ്റ്ലറ്റുകള്‍ കുറയുക, ശ്വാസകോശ പ്രശ്നങ്ങള്‍, കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാകല്‍ തുടങ്ങിയവയെല്ലാം സംഭവിക്കും. കേരളത്തില്‍ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഇവ പെരുകുന്നത്. 2007 ലാണ് കടുവാ നിശാശലഭം രോഗം പരത്തുന്നതായി സൂചന ലഭിച്ചത്. തുടര്‍ന്നു 2008ല്‍ ഗവേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button