India

സൈനികന്‍ പീഡിപ്പിച്ചുവെന്ന ആരോപണം; അനുകൂല മൊഴി നല്‍കിയത് സമ്മര്‍ദ്ദത്തെ തുടര്‍ന്ന്

ശ്രീനഗര്‍: കശ്മീരില്‍ സൈനികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ സൈന്യത്തിന് അനുകൂലമായി വീഡിയോ സ്റ്റേറ്റ്മെന്‍റില്‍ മൊഴി നല്‍കിയത് പോലീസിന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് പെണ്‍കുട്ടിയുടെ അമ്മ. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതായും അവര്‍ പറഞ്ഞു.

മൊഴിയെടുക്കുന്പോള്‍ തന്‍റെ മകള്‍ പോലീസ് സ്റ്റേഷനില്‍ തനിച്ചായിരുന്നു എന്നും അതുകൊണ്ടു തന്നെ പോലീസിന്‍റെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ പെണ്‍കുട്ടിക്ക് സാധിച്ചില്ലെന്നും അമ്മ കുട്ടിച്ചേര്‍ത്തു. ശ്രീനഗറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. കുടുംബത്തെ അറിയിക്കാതെയാണ് മകളെ പോലീസ് പിടിച്ചു കൊണ്ടു പോയത്. പെണ്‍കുട്ടിയുടെ മുഖം മറയ്ക്കാതെ വീഡിയോ സ്റ്റേറ്റ്മെന്‍റ് പുറത്തു വിട്ടതിലൂടെ പെണ്‍കുട്ടിയുടെ മുഖം പോലീസ് പരസ്യമാക്കിയെന്നും അവര്‍ ആരോപിച്ചു.കഴിഞ്ഞ ചൊവ്വാഴ്ച സ്കൂളില്‍ നിന്ന് മടങ്ങവെയാണ് പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഗ്രാമവാസികള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ സൈന്യം നടത്തിയ വെടിവയ്പ്പില്‍ അഞ്ച് പേര്‍ മരിച്ചു.

shortlink

Post Your Comments


Back to top button