Kerala

കേരളത്തില്‍ അക്കൗണ്ട് തുറക്കാൻ ബി.ജെ.പിയെ അനുവദിക്കില്ല- എ.കെ.ആന്റണി

ആലപ്പുഴ: കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ബി.ജെ.പിയെ അനുവദിക്കില്ലെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി. പ്രധാനമന്ത്രിയെ ഉൾപ്പെടെ ആരെ ഇറക്കി വോട്ടു പിടിച്ചാലും കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ബി.ജെ.പിയെ അനുവദിക്കില്ലെന്ന്ആലപ്പുഴയില്‍ ആർ ശങ്കറിന്റെ പേരില്‍ പണികഴിപ്പിച്ച കോൺഗ്രസ് ഭവൻ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ ആന്റണി പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പിൽ കടുത്ത മൽസരമാണ് നടക്കുന്നത്. ജീവൻമരണ പോരാട്ടത്തിൽ ഒന്നിച്ചുനിന്ന് ജയിക്കണമെന്നും ആന്റണി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

shortlink

Post Your Comments


Back to top button