India

ബി.ജെ.പിയ്ക്ക് വോട്ടുചെയ്ത ഭാര്യയോട് യുവാവ് ചെയ്തത്…

ഗുവാഹത്തി: ബി.ജെ.പിയ്ക്ക് വോട്ടുചെയ്തതിന് യുവാവ് ഭാര്യയെ മൊഴി ചൊല്ലി. ആസാമിലെ സോണിപൂര്‍ ജില്ലയിലെ ധോനം അബ്ബാഹട്ടിയിലാണ് സംഭവം. അടുത്തിടെ നടന്ന ആസാം നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ വിലക്ക് ലംഘിച്ച് ബി.ജെ.പി സ്ഥാനാര്‍ഥിയ്ക്ക് വോട്ടു ചെയ്തതിനാണ് ഐനുദീന്‍ എന്നയാള്‍ തന്റെ ഭാര്യ ദില്‍വാര ബീഗത്തെ മൊഴി ചൊല്ലിയത്.

ഗ്രാമവാസികളെല്ലാം കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഇത് ചെവിക്കൊള്ളാതെ ദില്‍വാര ബീഗം ബി.ജെ.പിയ്ക്ക് വോട്ടു ചെയ്തതാണ് ഐനുദീനെ ചൊടിപ്പിച്ചത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത വിവരം ഇവര്‍ പറഞ്ഞ മാത്രയില്‍ രോക്ഷാകുലനായ ഐനുദിന്‍ ദില്‍വാരയെ തലാഖ് ചൊല്ലി ഒഴിവാകുകയായിരുന്നു.

പത്ത് വര്‍ഷം മുന്‍പായിരുന്നു ഇവര്‍ വിവാഹിതരായത്.

shortlink

Post Your Comments


Back to top button