ഇന്ന് ചൈത്രമാസത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിവസം.ശ്രീരാമചന്ദ്ര ഭഗവാന്‍റെ ജന്മദിനമാണ് ഹിന്ദുക്കള്‍ ശ്രീരാമനവമിയായി ആഘോഷിക്കുന്നത്. ജനനശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് ശ്രീരാമന്‍ സീതാ ദേവിയെ വിവാഹം ചെയ്തതും ഈ ദിനമാണെന്നാണ് സങ്കല്പം. ത്രേതായുഗത്തില്‍ ഇങ്ങനെയൊരു ദിവസം പുണര്‍തം നക്ഷത്രത്തിലാണ് ശ്രീരാമന്‍ ജനിച്ചത്. അതുകൊണ്ട് ചൈത്രമാസ ശുക്ളപക്ഷ നവമി ശ്രീരാമ നവമി എന്ന ശ്രീരാമ ജയന്തി ആയി ആഘോഷിക്കുന്നു. – മിക്കപ്പോഴും ഈ ദിവസം പുണര്‍തം നക്ഷത്രം ആവാറില്ലെങ്കിലും . സനാതന ധര്‍മ്മങ്ങളുടെ പാലകനായ അവതാര പുരുഷനാണ് ശ്രീരാമന്‍.
ചൈത്രശുക്ള നവമി മധ്യാഹ്നത്തില്‍ വരുന്ന ദിവസമാണിത്. മഹാവിഷ്ണുവിന്‍റെ ഏഴാമത്തെ അവതാരമായാണ് ശ്രീരാമനെ കണക്കാക്കുന്നത്. സൂര്യവംശരാജാവായിരുന്ന ദശരഥന്‍റേയും കൗസല്യയുടേയും പുത്രനായാണ് ശ്രീരാമന്‍റെ ജനനംഅസുര രാജാവായ രാവണനെ കൊല്ലുകയായിരുന്നു ശ്രീരാമഅവതാരത്തിന്‍റെ ലക്ഷ്യം.ശ്രീരാമനവമി ദിവസത്തില്‍ ഭക്തി പുരസ്സരം വ്രതം നോറ്റ് രാമനാമം ജപിക്കുന്നത് മോക്ഷപ്രാപ്തിക്കായുള്ള മാര്‍ഗ്ഗമായാണ് കരുതുന്നത്. ഭാരതത്തിലെ ചിലയിടങ്ങളില്‍ ശ്രീരാമ നവമി ആഘോഷങ്ങള്‍ ഒന്‍പത് ദിവസം നീണ്ടു നില്‍ക്കുന്നു.
ഹിന്ദുക്കള്‍ ഈ ദിവസം ഭക്ത്യാദരങ്ങളോടെ കൊണ്ടാടുന്നു. പ്രത്യേകിച്ച് വടക്കേ ഇന്ത്യയില്‍. ശ്രീരാമ ക്ഷേത്രങ്ങളില്‍ വിഗ്രഹത്തില്‍ പഞ്ചാമൃതം അഭിഷേകം ചെയ്യും. ധൂപങ്ങളും ദീപങ്ങളും നൈവേദ്യവും കൊണ്ട് പൂജകള്‍ നടത്തും. രാമായണ പാരായണം, പ്രഭാഷണം എന്നിവയും ഉണ്ടാകാറുണ്ട്. ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യയില്‍ ഈ ദിവസം വളരെ പ്രധാനമാണ്. ഭക്തന്മാര്‍ സരയൂ നദിയില്‍ മുങ്ങിക്കുളിച്ച് ക്ഷേത്രദര്‍ശനം നടത്തുന്നു. ചിലര്‍ ഉച്ചവരെ വ്രതമെടുത്ത് രാമചരിത മാനസം വായിച്ച ശേഷം ഉച്ചയ്ക്ക് ശ്രീരാമ വിഗ്രഹത്തില്‍ അര്‍ച്ചനയും ആരതിയും നടത്തുന്നു. മറ്റു ചിലര്‍ രാമായണ കഥ പുനരാഖ്യാനം ചെയ്യുന്നു. നാടകമായും നൃത്തമായും ഹരികഥയായും ഈ കഥ അവതരിപ്പിക്കുന്നു.
മര്യാദാ പുരുഷോത്തമന്‍ എന്ന പേരുകേട്ട ശ്രീരാമന്‍റെ ജ-ീവിതം ത്യാഗസുരഭിലമാണ്. സമഭാവനയുടെ സന്ദേശം തരുന്നതാണ്. ത്യാഗത്തില്‍ അധിഷ്ഠിതമായ ഭാരതീയ മൂല്യങ്ങളെയാണ് ശ്രീരാമന്‍റെ ജീവിതം പ്രതിനിധാനം ചെയ്യുന്നത്.കിരീട ധാരണത്തിന് തൊട്ടു തലേന്ന് രാജ്യം വലിച്ചെറിഞ്ഞ് കാട്ടിലേക്ക് പോകേണ്ടിവന്നു ശ്രീരാമന്. സുഖത്തിലും ദു:ഖത്തിലും ഭര്‍ത്താവിനോടൊപ്പം നിന്ന സീത. എന്നിട്ടും ജ-നഹിതത്തിന് വേണ്ടി പ്രിയതമയെ വെടിയേണ്ടിവന്ന അവസ്ഥ. ഇവിടെയെല്ലാം മറ്റുള്ളവരെ സഹായിക്കാന്‍ സ്വന്തം സുഖ സൗകര്യങ്ങള്‍ ഉപേക്ഷിക്കുക എന്നത് മനുഷ്യ ധര്‍മ്മമാണെന്ന് ശ്രീരാമന്‍ കാണിച്ചുതന്നു.മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടും പക്ഷികളോടും വൃക്ഷലതാദികളോടും സമഭാവന പുലര്‍ത്തിയ ശ്രേഷ്ഠ വ്യക്തിത്വമായിരുന്നു ശ്രീരാമന്‍. മനുഷ്യരുടെ കാര്യത്തില്‍ ദോഷ ചിന്തയോ ജാതി വ്യത്യാസമോ ശ്രീരാമന്‍ കാണിച്ചില്ല. വെട്ടേറ്റു വീണ ജടായുവിന്‍റെ ദു:ഖം ശ്രീരാമന് സ്വന്തം ദു:ഖമായി. രാമന്‍റെ മടിയില്‍ കിടന്നാണ് ജടായു മരിക്കുന്നത്.
സ്നേഹപൂര്‍ണമായ പ്രകൃതം, നിസ്വാര്‍ത്ഥമായ പെരുമാറ്റം, സര്‍വോപരി എകപത്നീവ്രതം എന്നിവ അദ്ദേഹത്തെ ആദര്‍ശപുരുഷനാക്കുന്നു. ആ നിലയില്‍ ഒരു മാതൃകാ രാജാവായിട്ടാണ് വാല്മീകിയുടെ രാമായണത്തില്‍ രാമനെ ചിത്രീകരിച്ചിട്ടുള്ളത്. എന്നാല്‍ ഭാഗവതത്തിലെ രാമന്‍ അവതാരപുരുഷനാണ്.
Post Your Comments