Kerala

വിഎസിനും സുധീരനുമെതിരെ പ്രീതി നടേശന്‍

വി എസ് അച്ചുതാനന്ദനെതിരെയും വി എം സുധീരനെതിരെയും ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്‍. തെരഞ്ഞെടുപ്പ് കാലത്ത് വീട്ടിൽ കയറി ഇറങ്ങിയവർ ഇപ്പോൾ വെള്ളാപ്പള്ളിയെ ജയിലിലടയ്ക്കാൻ പടപ്പുറപ്പാട് നടത്തുന്നു. ഇവരൊന്നും വിചാരിച്ചാൽ ഒന്നും നടക്കില്ല. വെള്ളാപ്പള്ളി അങ്ങനെ ജയിലിൽ പേകേണ്ട ആളല്ല. എസ് എൻ ഡി പി ഒരു പാർട്ടി രൂപീകരിച്ചപ്പോൾ എല്ലാവർക്കും ഒരു ഹാലിളക്കം. എന്തേ ഇത്ര പേടി? ബി ഡി ജെ എസ് അത്ര ചെറിയ സംഭവമാണെങ്കിൽ പിന്നെ വാളെടുത്ത് പിറകെ നടക്കുന്നതെന്തിനെന്നും പ്രീതി ചോദിക്കുന്നു.

മൈക്രോ ഫിനാൻസിൽ തട്ടിപ്പ് നടത്തി വെള്ളാപള്ളിക്ക് ജീവിക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല. ഇത് വി എസ്സിനും ഒപ്പമുള്ള നേതാക്കൾക്കും അറിയാവുന്ന കാര്യമാണല്ലോ. ഇത് ജന്മി -കുടിയാൻ കാലമല്ല. അത് അസ്തമിച്ചു. കാലങ്ങളായി ഈഴവ വോട്ടുകൾ പെട്ടിയിലാക്കാൻ തെരഞ്ഞെടുപ്പ് സമയത്ത് വി എസ്സ് തന്റെ വീട്ടിൽ കയറി ഇറങ്ങിയത് മറന്നോ? അന്ന് കാട്ടിയ അടുപ്പം ഇപ്പോൾ അയിത്തമായി പറയുമ്പോൾ പൂർവ്വകാലം മറക്കരുത്. അന്ന് വടക്കുനിന്നും തെക്കും നിന്നും ജയിക്കാൻ ഈഴവന്റെ വോട്ടുവേണമായിരുന്നു. മലമ്പുഴയിലും ഈഴവന്മാരുണ്ട്. ഓർക്കുന്നത് നന്നായിരിക്കും. സി പി എം നേതാക്കൾക്ക് ഇപ്പോൾ വെള്ളാപ്പള്ളിയും ബി ഡി ജെ എസും മാത്രമാണ് ടാർജെറ്റ്. അതിനർത്ഥം ബി ഡി ജെ എസ് അപകടം വിതയ്ക്കുന്നത് സി പി എമ്മിനാണെന്നല്ലെ “പ്രീതി പറഞ്ഞു.

പാർട്ടി ഫണ്ട് പിരിക്കാനും തെരഞ്ഞെടുപ്പ് എത്തുമ്പോൾ വോട്ടു വാങ്ങാനും വീട്ടിൽ കയറി ഇറങ്ങുമ്പോൾ വെള്ളാപ്പള്ളി എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. ഇപ്പോൾ സ്വന്തം കാലിൽ നിൽക്കാൻ ശ്രമം നടത്തിയപ്പോൾ എന്തൊരു പുകിലാണ് നടക്കുന്നത്?സി പി എമ്മിന് ശേഷം പ്രളയമാണെന്ന ചിന്തയാണോ ഇവർക്കുള്ളത്. വെള്ളാപള്ളിക്ക് സ്വന്തമായി ഒരു രാഷ്ട്രീയ സംവിധാനമുണ്ടാക്കുന്നതിൽ തെറ്റുവല്ലതുമുണ്ടോ ? സി പി എം നേതാക്കൾ അത് വ്യക്തമാക്കണം.സുധീരനും തന്റെ വീട്ടിൽ കയറിയിറങ്ങിയിട്ടുണ്ട്. ഇതേ ആവശ്യവും ഉന്നയിച്ച്. അന്ന് എസ് എൻ ഡി പിക്കാർ കോൺഗ്രസിന് ഉറ്റബന്ധുക്കളായിരുന്നു. ഇപ്പോൾ സുധീരനും തന്റെ വീട്ടിൽ വോട്ടുറപ്പിക്കാൻ എത്തിയത് മറന്നു, വി എസ് തുള്ളിയാൽ വെള്ളാപള്ളി ജയിലിലും പോകില്ല. അതിനായി ശ്രമിച്ച് സമയം നഷ്ടപ്പെടുത്താതിരിക്കുന്നതാണ് ഉചിതമെന്നും പ്രീത നേടശൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button