KeralaNews

അരുവിക്കര ഉപതിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന്‍റെ ശോചനീയാവസ്ഥയെ പറ്റി എ.കെ ആന്‍റണി

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിലെ ഐക്യത്തിന് കുറവുണ്ടായെന്ന് മുതിര്‍ന്ന നേതാവ് എകെ ആന്റണി. കപ്പിനും ചുണ്ടിനും ഇടയ്ക്ക് നഷ്ടം സംഭവിച്ചവരുണ്ട്. മുറുവേറ്റവരും പാര്‍ട്ടിയിലുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് ആയതിനാല്‍ ജീവന്‍ മരണം പോരാട്ടം തന്നെ നടത്തുമെന്നും ആന്റണി പറഞ്ഞു.

വി.എസ് അച്യുതാനന്ദന്‍ ഇപ്പോള്‍ ടി.പി ചന്ദ്രശേഖരനെ മറന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇറക്കിയാലും കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നും ആന്റണി പറഞ്ഞു. ആലപ്പുഴ ഡി.സി.സിയുടെ ആര്‍.ശങ്കര്‍ കോണ്‍ഗ്രസ് ഭവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button