ടോക്കിയോ: ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം. തെക്കന്‍ ജപ്പാനിലെ ക്യുഷുവിലാണ് റിക്ടര്‍സ്കെയിലില്‍ 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. കഴിഞ്ഞദിവസം ഭൂകമ്പമുണ്ടായ അതെപ്രദേശമാണ് പുതിയ ഭൂകമ്പത്തിന്റേയും പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. സംഭവത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു മീറ്റര്‍ ഉയരത്തില്‍ വരെ തിര ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിപ്പ്.
കഴിഞ്ഞ ദിവസം റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒമ്പതു പേര്‍ മരിക്കുകയും വലിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു.
Post Your Comments