India

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ കുറിച്ച് കേരള വിശ്വകർമ്മ സഭ.

ചെങ്ങന്നൂര്: ശബരിമലയിൽ അയ്യപ്പസ്വാമിയുടെ സന്നിധിയിലേക്കുള്ള യൗവന യുക്തകളായുള്ള സ്ത്രീകളുടെ പ്രവേശനം എന്ത് വിലകൊടുത്തും തടയുമെന്ന് കേരള വിശ്വകർമ്മ സഭ സംസ്ഥാന പ്രസിഡന്റ് ,അഡ്വക്കേറ്റ് പി ആർ ദേവദാസ് പറഞ്ഞു.”ശബരിമല സ്ത്രീ വിരുദ്ധവുമല്ല ആവിടെ സ്ത്രീകള്ക്ക് പ്രവേശനത്തിന് വിലക്കുമില്ല.10 വയസ്സ് കഴിയാത്ത പെണ്‍കുട്ടികള്‍ക്കും  50 വയസ്സ് കഴിഞ്ഞവർക്കും യഥേഷ്ടം മല ചവിട്ടാം.എന്നാൽ യൗവന യുക്തകളായ സ്ത്രീകൾ കാടും മലയും കടന്നുള്ള 41 ദിവസത്തെ വ്രതാനുഷ്ടാനങ്ങളോടെയുള്ള അയ്യപ്പ ദര്ശനം സാധ്യമാല്ലാതതുകൊണ്ടാണ് നൂറ്റാണ്ടുകളായി വിലക്കേർപ്പെടുത്തിയിരിക്കുന്നത്.”

“പൌരാവകാശത്തിന്റെയും തുല്യതയുടെയും അടിസ്ഥാനത്തിൽ ഹൈന്ദവ ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും ചോദ്യം ചെയ്യാൻ ഒരു കോടതിക്കും അവകാശമില്ല.ഈശ്വര വിശ്വാസം പോലും നിയമത്തിനതീതമായിരിക്കെ ഈശ്വര വിശ്വാസത്തിൽ നീതി നടപ്പാക്കുമെന്ന കോടതി ഭാഷ്യം അസംബന്ധമാണ്.ശബരിമലയുടെ ആചാരാനുഷ്ടാനങ്ങളെ സുപ്രീം കോടതി ചോദ്യം ചെയ്‌താൽ സുപ്രീം കോടതിയുടെ വിധികളെ പൊതുജനങ്ങൾ ചോദ്യം ചെയ്യുന്ന അവസ്ഥയുണ്ടാവും .” അദ്ദേഹം പറഞ്ഞു.

“വ്യക്തിയുടെ അവകാശങ്ങളെ കാട്ടു നീതി കൊണ്ട് അമര്ച്ച ചെയ്യാൻ നോക്കുമ്പോൾ കോടതി ഇടപെടുന്നതിൽ തെറ്റില്ല.ഇവിടെ ശബരിമലയിൽ സ്ത്രീകളുടെ ഒരവകാശവും നിഷേധിച്ചിട്ടില്ല ഏതു കോടതി വിധിച്ചാലും യൗവന യുക്തകളായ വിശ്വാസികളായ ഹിന്ദു സ്ത്രീകള് മല ചവിട്ടില്ല ഉറപ്പാണ്. “ദേവദാസ് പറഞ്ഞു.ജനറൽ സെക്രട്ടറി വി പി കൃഷ്ണൻമ വര്ക്കിംഗ് പ്രസിടന്റ്റ് പി വാമദേവൻ, ട്രഷറർ വി രാജപ്പൻ,വൈസ് പ്രസിടന്റ്റ് മാരായ പിസി നടേശൻ, വി രാജഗോപാൽ,എം ശിവദാസനാചാരി,ചിത്രാസ് സോമൻ,കെ മുരളീധരൻ എന്നിവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button