India

രോഹിത് വെമുലയുടെ കുടുംബം മതംമാറി

മുംബൈ: ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ കുടുംബം ബുദ്ധമതം സ്വീകരിച്ചു. ബി.ആര്‍. അംബേദ്ക്കറിന്റെ 125-ാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ചെറുമകന്‍ പ്രകാശ് അംബേദ്ക്കറുടെ നേതൃത്വത്തില്‍ ദാദറില്‍ നടന്ന ചടങ്ങിലാണ് രോഹിതിന്റെ കുടുംബം ബുദ്ധമത ദീക്ഷ സ്വീകരിച്ചച്ചത്.

തനിക്ക് ഹിന്ദുമതത്തോട് താത്പര്യവുമില്ല. എന്റെ മനഃസാക്ഷി ഹിന്ദുമതത്തില്‍ തുടരാന്‍ അനുവദിക്കുന്നില്ല. എന്റെ സഹോദരന്‍ പീഡിപ്പിക്കപ്പെട്ടതും മരണപ്പെട്ടതും ഈ സംവിധാനം കാരണമാണെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല പറഞ്ഞു. രോഹിത് വെമുലയുടെ മരണാനന്തര കര്‍മങ്ങള്‍ ബുദ്ധമത ആചാരപ്രകാരം നടത്തുമെന്നും രാജ വെമുല കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button