KeralaNews

പരവൂര്‍ വെടിക്കെട്ടപകടം: സിബിഐ വേണ്ടെന്ന് സര്‍ക്കാര്‍

കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടം അന്വേഷിക്കാന്‍ സിബിഐ വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിബിഐ കേസെടുത്ത് അന്വേഷിക്കേണ്ട ആവശ്യം ഇപ്പോള്‍ പരവൂരിലില്ലെന്നും ഇപ്പോള്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. കേസന്വേഷണത്തിന്റെ പുരോഗതി അപ്പപ്പോള്‍ കോടതിയെ അറിയിക്കും. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. മത്സരക്കമ്പമല്ല, മറിച്ച് ആചാര വെടിക്കെട്ട് മാത്രമേ നടത്തൂ എന്നാണ് ക്ഷേത്രകമ്മറ്റിക്കാര്‍ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പോലീസിനെ കബളിപ്പിച്ച മത്സരവെടിക്കെട്ട് നടത്താനുള്ള ശ്രമമാണ് ഉണ്ടായത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തെ ആര്‍ക്കും സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. കേസുമായി ബന്ധപ്പെട്ട സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ചപറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശനമായ നടപടിയെടുക്കുമെന്നും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button