ബെംഗളൂരു• ബെംഗളൂരു തുങ്കൂറിലെ ശ്രീ സിദ്ധാര്‍ഥാ ഡെന്റല്‍ കോളജ് ക്യാംപസില്‍ ബൈക്കിടിച്ച് പരുക്കേറ്റു ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥിനി നീലിന ചന്ദ്രന് മരിച്ചു. കോഴിക്കോട് പേരാമ്ബ്ര സ്വദേശിയായ നീലിനയെ കഴിഞ്ഞ 23നാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ ബൈക്കിടിച്ചത്.
ക്യാംപസിനുള്ളില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് അമിത വേഗതയിലെത്തി നിലീനയുടെ ഇരുചക്രവാഹനത്തില്‍ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ് തലയ്ക്ക് ഗുരുതര പരുക്കേറ്റ പെണ്‍കുട്ടിയെ സഹപാഠികള്‍ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആദ്യ ദിവസങ്ങളില്‍ നേരിയ പുരോഗതി കണ്ടെങ്കിലും വിദ്യാര്‍ഥിനിയുടെ നില പിന്നീട് ഗുരുതരമാകുകയായിരുന്നു.
Post Your Comments