തിരുവനന്തപുരം: വെടിക്കെട്ട് നിരോധനം വേണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി. നിരോധനമല്ല വേണ്ടത് നിയന്ത്രണമാണ് വേണ്ടത്. മത്സരക്കമ്പം ഒരു കാരണവശാലും അനുവദിക്കില്ല. തൃശൂര്‍ പൂരം നടത്താന്‍ നിയമനടപടികള്‍ സ്വീകരിക്കും. തൃശൂര്‍ പൂരം നടത്തണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടു. പാരമ്പര്യത്തിന്റേയും വിശ്വാസത്തിന്റേയും ഭാഗമാണ് പൂരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരവൂരില്‍ നടന്നത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. ഇരകളായവര്‍ക്ക് വേണ്ടി കൗണ്‍സിലങ് നടത്തും. പുനരധിവാസത്തിന് വേണ്ടി പ്രത്യേക നിധിയുണ്ടാക്കാന്‍ തീരുമാനമായെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമലയിലെ വെടി വഴിപാടിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കുന്നതിന് ആവശ്യമായ നടപടിയെടുക്കും. ഇതിന് ദേവസ്വം മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പരവൂര്‍ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുന്നത് ഡിജിപിയുടെ കൂടി അഭിപ്രായം പരിഗണിച്ച ശേഷമായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments