സൂററ്റ്: നിര്‍ധനരായ നൂറു പെണ്‍കുട്ടികളുടെ വിവാഹം ആഡംബരപൂര്‍വം നടത്താന്‍ ഒരു വ്യവസായി സ്വന്തം മകന്റെ വിവാഹം നടത്തിയത് ചെലവു കുറച്ച്. സൂററ്റില്‍ നിന്നുള്ള ഗോപാല്‍ എന്ന വ്യവസായിയാണു മകന്റെ വിവാഹത്തിന്റെ ചെലവു കുറച്ചത്. കുറഞ്ഞ ചെലവില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ 300 പേരെ മാത്രം വിളിച്ചായിരുന്നു ഗോപാലിന്റെ മകന്റെ വിവാഹം.
പെണ്‍കുട്ടികളുടെ വിവാഹം ഏപ്രില്‍ 28 നാണ്. അമേര്‍ലിയിലെയുംരാജ്കോട്ടിലെയും വിവിധ താലൂക്കുകളില്‍ നിന്നുള്ള നൂറ് പെണ്‍കുട്ടികളുടെ വിവാഹമാണ് ഗോപാല്‍ നടത്തിക്കൊടുക്കുന്നത്. എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള പെണ്‍കുട്ടികളും വിവാഹം കഴിപ്പിച്ച് അയക്കുന്നവരില്‍ ഉണ്ടെന്ന് ഗോപാല്‍ പറഞ്ഞു.ഏകദേശം 60,000 ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഗോപാല്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ ബന്ധുക്കളെയെല്ലാം വിവാഹത്തിന് ക്ഷണിക്കും. പുതിയ ഒരു ജീവതം തുടങ്ങുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും പെണ്‍കുട്ടികള്‍ക്ക് നല്‍കും. ഏകദേശം മൂന്ന് കോടിയോളം രൂപയാണ് ഇതിനായി ചെലവാകുക. അടുത്ത പത്ത് വര്‍ഷത്തേക്ക് പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുമെന്നും ഗോപാല്‍ പറഞ്ഞു.
Post Your Comments