കൃഷ്ണയും കിഷോറും പുത്തനുടുപ്പും പുത്തൻ ആഭരണങ്ങളും അണിഞ്ഞു അച്ഛനമ്മമാരോടൊപ്പം അവരുടെ കയ്യും പിടിച്ചു ഉത്സവം കൂടാൻ പോയതല്ല. പകരം ജീവിതത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന അച്ഛനമ്മമാർക്ക് ഉത്സവ ദിവസം ഉത്സവപ്പറമ്പിൽ ചായ വിൽക്കാൻ അച്ഛനമ്മമാരെ സഹായിക്കാൻ കൂടിയതായിരുന്നു കുട്ടികൾ. അപകടത്തിന്റെ തൊട്ടു മുൻപ് കൃഷ്ണയെയും കിശോറിനെയും അമ്മ തൊട്ടടുത്ത ബന്ധു വീട്ടിലേക്കു പറഞ്ഞയത്.
അത് കഴിഞ്ഞു തൊട്ടടുത്ത നിമിഷമായിരുന്നു അപകടം. കിഷോറിന്റെ കാൽപ്പത്തിക്ക് പരിക്കേറ്റു. കൃഷ്ണയ്ക്ക് കാര്യമായ പരിക്കില്ല.വൈകിട്ട് മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോഴാനു അച്ഛനമ്മമാർ മരിച്ച വിവരം കുട്ടികൾ അറിഞ്ഞത്. അച്ഛനമ്മമാരുടെ മൃതദേഹങ്ങൾ കണ്ടു കരഞ്ഞു കണ്ണീര്‍ വറ്റിയിരിക്കുകയാണ് കുട്ടികൾ.
ഒറ്റ നിമിഷം കൊണ്ട് അനാഥരായ അവർക്ക് ഇപ്പോൾ അമ്മൂമ്മ സരസമ്മ മാത്രമാണ് ആശ്രയം. തള്ളുവണ്ടിയിൽ പച്ചക്കറികൾ കൊണ്ട് നടന്നു വിൽക്കുകയായിരുന്നു അച്ഛനായ ബെൻസി (44) യുടെ ജോലി.അമ്മയായ ബേബി ഗിരിജ ഈ സമയം തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നു കുടുംബം പുലർത്തിയിരുന്നത്. നഗരസഭയിൽ ഇന്ന് അനുവദിച്ച ഒരു ചെറുവീടാണ് ഇവർക്കുള്ളത്. അനിശ്ചിതമായ ഭാവിയിലേക്ക് പകച്ചുനോക്കിയിരിക്കുന്ന ഈ കുട്ടികളെ ആശ്വസിപ്പിക്കാന്‍ യാതൊരു വാക്കുകളുമില്ല.
Post Your Comments