KeralaNews

വേനലില്‍ പുഴകളെ ഊറ്റിയെടുക്കുന്ന ഇഷ്ടികചൂളകള്‍

പാലക്കാട്:പാലക്കാട് മുഴുവന്‍ കുടിവെള്ളക്ഷാമമനുഭവിക്കുമ്പോള്‍ അനധികൃത ഇഷ്ടികക്കളങ്ങളിലേക്ക് വന്‍തോതില്‍ വെള്ളം ഊറ്റിയെടുക്കുന്നതായി പരാതി ഉയരുന്നു.കുടിവെള്ള വിതരണത്തിനായി മലമ്പുഴ ഡാമില്‍ നിന്നും ഭാരതപ്പുഴയിലേക്ക് തുറന്നുവിടുന്ന വെള്ളമടക്കം ഇഷ്ടികക്കളങ്ങളില്‍ എത്തുന്നുണ്ടെന്നാണ് വിവരം.നിരവധി മോട്ടോര്‍പമ്പുകളാണ് ഭാരതപ്പുഴയുടെ തീരത്തും പോഷകനദികളുടെ തീരത്തുമായി വെള്ളമൂറ്റുന്നതിന് സ്ഥാപിച്ചിട്ടുള്ളത്.

ഭാരതപ്പുഴയുടെ തീരത്തായി അനധികൃത ഇഷ്ടിക ചൂളകള്‍ ധാരാളം പ്രവര്‍ത്തിക്കുന്നുണ്ട്. ഇഷ്ടിക നിര്‍മ്മാണത്തിനായി വന്‍തോതില്‍ വെള്ളം ഊറ്റിയെടുക്കുന്നത് കുടിവെള്ള പദ്ധതികളെപോലും ബാധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കാര്യമായ നടപടികള്‍ ഉണ്ടാകാത്തതില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button