പുകവലിക്കുന്നവര്‍ ജോലി കണ്ടെത്താന്‍ പരാജയപ്പെടുന്നു എന്നാണ് പുതിയതായി പുറത്തുവരുന്ന പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.അമേരിക്കയിലെ സ്‌റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിഭാഗത്തിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍.
പുകവലിക്കുന്നവര്‍ ജോലി കണ്ടെത്തുന്നതില്‍ പരാജയപ്പെടുന്നുവെന്നാണ് പുതിയ പഠനം. ഒരു വര്‍ഷമെടുത്താണ് പഠനം പൂര്‍ത്തിയാക്കിയത്. പുകവലിക്കുന്ന 131 പേരെയും പുകവലിക്കാത്ത 120 പേരെയുമാണ് പഠനത്തിനായി സമീപിച്ചത്. പുകവലിക്കാരില്‍ 27 ശതമാനത്തിന് മാത്രമേ ജോലി കണ്ടെത്താനായുള്ളുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പുകവലിക്കാത്തവരില്‍ 56 ശതമാനത്തിനും ജോലി ലഭിച്ചു.പുകവലി പൂര്‍ണ്ണമായും നിര്‍ത്തിയവര്‍ക്ക് ജോലി കിട്ടാനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു.
Post Your Comments