പശ്ചിമ ബംഗാള്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്പന്നന് മുന്‍ ഫുട്ബോള്‍ താരം ബൈചുങ് ബൂട്ടിയ.
തൃണമൂല്‍ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ സിലിഗുരി മണ്ഡലത്തിലാണ് ബൂട്ടിയ അസംബ്ലിയിലേക്കുള്ള മത്സരത്തിനായി മത്സരിയ്ക്കുന്നത്.
അസോസിയേഷന്‍സ് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആന്റ് വെസ്റ്റ്ബംഗാള് ഇലക്ഷന് വാച്ചിന്റെ കണക്കുപ്രകാരം ഏകദേശം പതിനേഴര കോടിയാണ് ഭൂട്ടിയയുടെ ആസ്തി. തൃണമൂല്‍ സ്ഥാനാര്‍ത്ഥികളായ അശോക് കുമാര്‍ ശതോപാധ്യായ-14 കോടി, ജെയിംസ് കുജൂര്‍-9കോടി എന്നിവരാണ് ഭൂട്ടിയയ്ക്കു തൊട്ടു പിന്നില്‍.
Post Your Comments